ആപ്പ്ജില്ല

വിദേശത്ത് പോകുന്ന വിവരം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്ന് മന്ത്രി രാജു

സംസ്ഥാനം പ്രളയത്തില്‍ മുങ്ങി ദുരിതമനുഭവിക്കുമ്പോള്‍ മന്ത്രി വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയില്‍ പോയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Samayam Malayalam 20 Aug 2018, 7:16 pm
തിരുവനന്തപുരം: താന്‍ വിദേശയാത്രയ്ക്ക് പോകുന്ന വിവരം മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നും യാത്രക്ക് അനുമതി ഉണ്ടായിരുന്നുവെന്നും വനം വകുപ്പ് മന്ത്രി മന്ത്രി കെ രാജു. സംസ്ഥാനം പ്രളയത്തില്‍ മുങ്ങി ദുരിതമനുഭവിക്കുമ്പോള്‍ മന്ത്രി വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ ജര്‍മ്മനിയില്‍ പോയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Samayam Malayalam raju


കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞാണ് ജര്‍മ്മനിക്ക് പോകുന്നത്. ഈ സമയത്ത് വലിയ പ്രകൃതി ക്ഷോഭമുണ്ടായിരുന്നില്ല. ജര്‍മ്മനിയില്‍ ചെന്ന് കഴിഞ്ഞപ്പോളാണ് പ്രളയത്തെക്കുറിച്ചുള്ള അറിയിപ്പ് കിട്ടുന്നത്.അപ്പോള്‍ തന്നെ വരാനുള്ള ശ്രമം തുടങ്ങിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മന്ത്രി രാജുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പേര്‍ രംഗത്തെത്തിയിരുന്നു.
മന്ത്രിക്ക് താന്‍ ചെയ്തതിലെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി തിരിച്ചെത്തിക്കഴിഞ്ഞാല്‍ തുടര്‍നടപടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കാനം വ്യക്തമാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്