ആപ്പ്ജില്ല

വിവാദനിയമനം: മുഖ്യമന്ത്രിയും കെ ടി ജലീലും രണ്ട് തട്ടിൽ

ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് ജലീലിന്‍റെ വിശദീകരണം

Samayam Malayalam 16 Dec 2018, 3:44 pm
തിരുവനന്തപുരം: ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിൽ മന്ത്രി കെ ടി ജലീലിന്‍റെ ബന്ധുവിന് നിയമനം നല്‍കിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെയും ജലീലിന്‍റെയും വിശദീകരണങ്ങളിൽ ഭിന്നത. കെ ടി അദീബിന്‍റെ നിയമനത്തിൽ ചട്ടം ലംഘിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദമെങ്കിൽ നിയമം നടത്തിയപ്പോള്‍ വിദഗ്ധ സമിതിയുടെ ശുപാര്‍ശ വേണമെന്ന ചട്ടം പാലിക്കാതെയാണ് നിയമനമെന്ന് മന്ത്രി നിയമസഭയിൽ നല്‍കിയ മറുപടിയിൽ പറയുന്നു.
Samayam Malayalam k t jaleel


അദീബിന്‍റെ നിയമനം ചട്ടങ്ങള്‍ പാലിച്ചാണെന്നും മുൻകാലങ്ങളിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നും മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളിൽ നിന്നും ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ സര്‍ക്കാര്‍ നിയമനം നടത്തിയിരുന്നുവെന്നുമാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. എന്നാൽ പൊതുമേഖലാ സ്ഥാപനത്തിൽ നിയമനം നടത്താൻ വിദഗ്ധ സമിതിയുടെ ശുപാര്‍ശ ആവശ്യമാണോയെന്ന ചോദ്യത്തിന് ആവശ്യമാണെന്നായിരുന്നു ജലീലിന്‍റെ രേഖാമൂലമുള്ള മറുപടി. കെ ടി അദീബിന്‍റെ നിയമനത്തിൽ ഈ ചട്ടം പാലിച്ചിട്ടില്ലെന്നും ജലീലിന്‍റെ മറുപടിയിൽ പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് നിയമസഭയിൽ മുഖ്യമന്ത്രി നിയമനവിവാദം സംബന്ധിച്ച് മറുപടി നല്‍കിയത്. മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനവ്യവസ്ഥകളിൽ ഭേദഗതി വരുത്തിയ സര്‍ക്കുലര്‍ 2016 ഓഗസ്റ്റ് 29ന് കോഴിക്കോട്ടെ ഓഫീസിൽ ലഭിച്ചതായി ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതുപ്രകാരം നോട്ടിഫിക്കേഷൻ ഇറക്കിയത് ഓഗസ്റ്റ് 25ന്ണ്. സര്‍ക്കുലര്‍ ലഭിക്കുന്നതിന് നാലുദിവസം മുൻപ് നോട്ടീസ് പുറത്തിറക്കിയതെങ്ങനെയെന്ന കാര്യത്തിലും വ്യക്തതയില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്