ആപ്പ്ജില്ല

മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തു

റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാട് സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങള്‍ അടക്കം നിലനില്‍ക്കെയാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.

Samayam Malayalam 17 Oct 2020, 12:34 pm
മലപ്പുറം: മന്ത്രി കെ ടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഗണ്‍മാന്‍ പ്രജീഷിന്റെ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഫോണ്‍ പിടിച്ചെടുത്തത്. ഫോണിന്റെ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ നടക്കുകയാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു.
Samayam Malayalam K T Jaleel
മന്ത്രി കെ ടി ജലീല്‍ (Photo: Facebook)


Also Read: കൊവിഡ് വ്യാപനം രൂക്ഷമായ ഇടങ്ങളില്‍ പുതിയ രോഗം; കേരളത്തിനും ഭീഷണി, ഇരയാകുന്നത് കുട്ടികള്‍

ഇയാളുടെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ പ്രജീഷിന്റെ ഫോണില്‍ നിന്ന് വിളിച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട തുക ഇടപാട് സംബന്ധിച്ച ഫോണ്‍വിളി വിവാദങ്ങള്‍ അടക്കം നിലനില്‍ക്കെയാണ് കസ്റ്റംസ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.

മുമ്പ് കെ ടി ജലീലിനെ വിളിച്ചു വരുത്തി കസ്റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങള്‍ ലഭിക്കാന്‍ കസ്റ്റംസ് കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്തി വരികയാണ്.

Also Read: കേരളാ കോൺഗ്രസ് എമ്മിൻ്റെ മുഴുവൻ സീറ്റും വേണമെന്ന് പിജെ ജോസഫ്

മതഗ്രന്ഥം വിതരണം ചെയ്തത് ഉള്‍പ്പെടെയുള്ളവയില്‍ കസ്റ്റസും എന്‍ഫോഴ്‌സ്‌മെന്റും എന്‍ഐഎയും നേരത്തെ പരിശോധനകള്‍ നടത്തിയിരുന്നു. ഇതില്‍ മന്ത്രിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്