ആപ്പ്ജില്ല

യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകള്‍; തെരഞ്ഞെടുപ്പ് എതിരാളികള്‍ക്കുള്ള മറുപടിയാകുമെന്ന് കടകംപള്ളി

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

Samayam Malayalam 6 Dec 2020, 12:35 pm
തിരുവനന്തപുരം: യുഡിഎഫും ബിജെപിയും സയാമീസ് ഇരട്ടകളാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള അനാവശ്യ വിവാദങ്ങളില്‍ എതിരാളികള്‍ക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് കടകംപള്ളി പറഞ്ഞു.
Samayam Malayalam Kadakampally Surendran
കടകംപള്ളി സുരേന്ദ്രന്‍ (Photo: Facebook)


Also Read: വിലക്കുകള്‍ നീങ്ങുന്നു? കുവൈറ്റിലേക്ക് നേരിട്ട് പ്രവേശനം, ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാമോ?

തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് കേവല ഭൂരിപക്ഷം മറികടക്കുമെന്നും നഗരസഭയില്‍ ബിജെപിയ്ക്ക് സീറ്റുകള്‍ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ബിന്ദു അമ്മിണിയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍, നടപടി ഒന്നരവര്‍ഷത്തിന് ശേഷം

'വിവാദങ്ങളൊന്നും ജനങ്ങളെ സ്വാധീനിക്കില്ല. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയര്‍ത്തിക്കൊണ്ടു വരുന്നതാണെന്ന് ജനങ്ങള്‍ക്കറിയാം. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിധിയെഴുതാന്‍ പോകുന്നത്', കടകംപള്ളി പറഞ്ഞു. സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും കടകംപള്ളി വ്യക്തമാക്കി.

ബിജെപിയുമായും ജമാഅത്തെയുമായും കോണ്‍ഗ്രസിന് സഖ്യമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. ബിജെപിയുമായും ജമാഅത്തെയും ഒന്നിച്ച് ചേരുന്നത് യുഡിഎഫിലാണ്. അകലെ നിന്ന് പ്രസംഗം കേട്ടാല്‍ ചെന്നിത്തലയേത്, സുരേന്ദ്രനേതെന്ന് തിരിച്ചറിയാനാവില്ലെന്നും വിജയരാഘവന്‍ പരിഹസിച്ചു.

എല്ലാ അന്വേഷണവും പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു രണ്ട് യുഡിഎഫ് എംഎല്‍എമാരെ അറസ്റ്റ് ചെയ്തത്. ഇനിയും രണ്ട് മൂന്ന് പേര്‍ റെഡി ആയി നില്‍ക്കുന്നുണ്ട്. അവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. അതിലൊരാള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്