ആപ്പ്ജില്ല

പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെല്ലാം കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുമെന്ന് ആരോഗ്യമന്ത്രി

കുടുംബാരോഗ്യകേന്ദ്രമായി മാറുന്നതോടെ ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭിക്കും. ഒപി സമയം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ലാബ് സൗകര്യം, പ്രതിരോധ കുത്തിവയ്പ് സൗകര്യങ്ങളുമുണ്ടാകും. മരുന്നുകളുടെ ലഭ്യതയുണ്ടാകും.

Samayam Malayalam 18 Dec 2018, 12:39 am
അങ്കമാലി: സംസ്ഥാനത്തെ മുഴുവൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുകയാണെന്ന് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുടുംബാരോഗ്യകേന്ദ്രമായി മാറുന്നതോടെ ഡോക്ടർമാരുടെ സേവനം കൂടുതൽ ലഭിക്കും. ഒപി സമയം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Samayam Malayalam minister kk shylaja


മെച്ചപ്പെട്ട ലാബ് സൗകര്യം, പ്രതിരോധ കുത്തിവയ്പ് സൗകര്യങ്ങളുമുണ്ടാകും. മരുന്നുകളുടെ ലഭ്യതയുണ്ടാകും. സംസ്ഥാന സർക്കാരിന്‍റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി മഞ്ഞപ്ര പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തിയതിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പഞ്ചായത്ത് 40 ലക്ഷം രൂപയും എൻഎച്ച്എം 14 ലക്ഷം രൂപയും ചെലവഴിച്ചാണ് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.റോജി എം.ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ്, വൈസ് പ്രസിഡന്റ് സരിത സുനിൽ, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ സിജു ഈരാളി, ടി.എം.വർഗീസ്, ഡിഎംഒ എൻ.കെ. കുട്ടപ്പൻ തുടങ്ങിയവര്‍ സംസാരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്