ആപ്പ്ജില്ല

കെ രാജു പറഞ്ഞത് നുണ; മന്ത്രി പറന്നത് കേരളം മുങ്ങിയപ്പോള്‍

മന്ത്രി യാത്ര തിരിക്കുമ്പോള്‍ പ്രളയം 103 പേരുടെ ജീവനെടുത്തിരുന്നു

Samayam Malayalam 24 Aug 2018, 1:06 pm
തിരുവനന്തപുരം: മന്ത്രി കെ രാജു ജര്‍മനിയ്ക്ക് പുറപ്പെടുമ്പോള്‍ സംസ്ഥാനത്ത് പ്രളയം രൂക്ഷമല്ലായിരുന്നുവെന്ന വാദം പച്ചക്കള്ളം. ഓഗസ്റ്റ് 16ന് പുലര്‍ച്ചെ മന്ത്രി യാത്ര തിരിക്കുമ്പോള്‍ തന്നെ തലേന്ന് പ്രളയം 103 പേരുടെ ജീവനെടുത്തിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രാജുവിനൊപ്പം പോകേണ്ടിയിരുന്ന മന്ത്രി സുനില്‍ കുമാര്‍ യാത്ര റദ്ദാക്കിയതും.
Samayam Malayalam k raju


മന്ത്രിയുടെ ജര്‍മനി യാത്ര സ്പെഷല്‍ ബ്രാഞ്ചോ ശംഖുമുഖം പോലീസോ അറിഞ്ഞിരുന്നില്ലെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ദുരനന്തമുഖത്തുനിന്നുള്ള യാത്ര ആയതിനാലാകണം ഇവര്‍ പോലും അറിയാതെ യാത്ര തിരിച്ചതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

കോട്ടയത്തെ സ്വാതന്ത്ര്യദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം തിരുവനന്തപുരത്തേയ്ക്ക് എംസി റോഡ് വഴിയായിരുന്നു മന്ത്രി പോയത്. 48 മണിക്കൂറായി കേരളമെമ്പാടും കനത്ത മഴയുണ്ടായിരുന്നു അന്ന്. ഏഴു ജില്ലകളിൽ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളിൽ ഓറഞ്ഞ് അലര്‍ട്ട് എന്നിവയും പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് ദുരന്തസമയത്തെ മന്ത്രിയുടെ വിദേശയാത്ര വിവാദമായതോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മന്ത്രി കെ രാജുവിനോട് ഉടൻ തിരിച്ചെത്താൻ നിര്‍ദേശം നല്‍കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്