ആപ്പ്ജില്ല

കോ​ൺ​ഗ്രസുകാ​ർ​ക്കൊ​രു പ​ണി​യു​ണ്ട്, സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ൾ ഇ​വ​രാ: എം എം മണി

കോ​ൺ​ഗ്ര​സി​ന്‍റെ അ​ഖി​ലേ​ന്ത്യാ നേ​താ​ക്കളു​ൾ​പ്പെ​ടെ ഉള്ളവർ സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ളാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു.

TNN 30 Apr 2017, 12:09 pm
ഇടുക്കി: കോൺഗ്രസിലെ മുതിർന്ന നേതാക്കളെ ആക്രമിച്ച് എം എം മണി. ഇടുക്കി കുഞ്ചിത്തണ്ണിയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോൾ ആയിരുന്നു മണിയുടെ കോൺഗ്രസ് ആക്രമണം. കോൺഗ്രസിന്‍റെ അഖിലേന്ത്യാ നേതാക്കളുൾപ്പെടെ ഉള്ളവർ സ്ത്രീപീഡനത്തിന്‍റെ ആളുകളാണെന്ന് അദ്ദേഹം പറഞ്ഞു.
Samayam Malayalam minister mm manis statement against congress
കോ​ൺ​ഗ്രസുകാ​ർ​ക്കൊ​രു പ​ണി​യു​ണ്ട്, സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​ക​ൾ ഇ​വ​രാ: എം എം മണി


കോൺഗ്രസുകാർക്കൊരു പണിയുണ്ട്. ലോകത്തിലെ സ്ത്രീപീഡനത്തിൻ്റെ ആളുകൾ ഇവരാണ്. അഖിലേന്ത്യ നേതാക്കന്മാർ മുതലുള്ളവർ ഇതിലുണ്ട്. ചരിത്രകാരന്മാർ ഇക്കാര്യങ്ങൾ എല്ലാം എഴുതി വെച്ചിട്ടുണ്ട്. എന്നാൽ, തങ്ങ​ളു​ടെ ഏ​തെ​ങ്കി​ലും നേ​താ​ക്ക​ൻ​മാ​ർ സ്ത്രീ​പീ​ഡ​നം ന​ട​ത്തി​യ​താ​യി കേ​ട്ടി​ട്ടു​ണ്ടോ എന്നും മണി ചോദിച്ചു.

നി​ല​മ്പൂ​ർ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി ഓ​ഫീ​സി​ൽ രാ​ധ കൊല ചെയ്യപ്പെട്ടപ്പോൾ ല​തി​കാ സു​ഭാ​ഷും ശോ​ഭാ സു​രേ​ന്ദ്ര​നും ഒ​രു പ്ര​തി​ഷേ​ധ​വും ന​ട​ത്തി​യി​ല്ല. അ​ന്നേ​ര​വും ഞ​ങ്ങ​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.
ശ​ശി​ത​രൂ​രി​ന്‍റെ ഭാര്യ സുനന്ദ പുഷ്കറിൻ്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സോ​ളാ​ർ കേ​സി​ലെ വൃ​ത്തി​കേ​ടി​ന്‍റെ ഭാ​ഗ​മാ​യ​വ​ർ​ക്കാ​ണ് കോ​ൺ​ഗ്ര​സ് പ്ര​മോ​ഷ​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത് എന്നും സരിത പറഞ്ഞു. വലിയ പ്രസംഗം നടത്തുന്ന ചെന്നിത്തലയെ ഒക്കെ തനിക്ക് അറിയാമെന്നും അതുകൊണ്ടു തന്നെ ഒന്നും പറയുന്നില്ലെന്നും മണി പറഞ്ഞു.

Minister MM Mani's statement against Congress

Minister MM Mani against congress and party's senior leaders

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്