ആപ്പ്ജില്ല

കാലവര്‍ഷക്കെടുതി: കേന്ദ്രത്തോട് 1000 കോടി ആവശ്യപ്പെടുമെന്ന് സുനിൽകുമാര്‍

കാലവര്‍ഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം കേരളത്തിലെത്തി

Samayam Malayalam 21 Jul 2018, 9:38 am
കൊച്ചി: കാലവര്‍ഷക്കെടുതി നേരിടാൻ സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് 1000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെടുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാര്‍ പറഞ്ഞു. 220 കോടി രൂപയോളം രൂപ കാര്‍ഷികമേഖലയ്ക്കുവേണ്ടി മാത്രം നീക്കിവെയ്ക്കേണ്ടതുണ്ട്. കേരളത്തിലെ കാലാവസ്ഥ കേന്ദ്രം കണക്കിലെടുക്കണമെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Samayam Malayalam sunilkumar


സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താനായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരൺ റിജ്ജുവിന്‍റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്ത് എത്താനിരിക്കേയാണ് മന്ത്രിയുടെ പ്രതികരണം. രാവിലെ കൊച്ചിയിലെത്തുന്ന സംഘം ഹെലികോപ്റ്ററിലാണ് ആലപ്പുഴയിലെത്തുക. കേന്ദ്രസഹമന്ത്രി അൽഫോൺസ് കണ്ണന്താനം, ദേശീയ ദുരന്ത നിവാരണ അതോരിറ്റി അംഗം കെ ആര്‍ ജെയിൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആഭ്യന്തരവകുപ്പ് ജോയിന്‍റ് സെക്രട്ടറി സഞ്ജീവ് കുമാര്‍ ജിൻഡാൽ എന്നിവരും സംഘത്തിലുണ്ടാകും. മന്ത്രിമാരായ വി എസ് സുനിൽകുമാറും ജി സുധാകരനും സംഘത്തെ അനുഗമിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്