ആപ്പ്ജില്ല

14 കാരിയെ പീഡിപ്പിച്ചു: അമ്മയും കാമുകനും അറസ്റ്റില്‍

പ്രതിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ മാതാവാണ്​ സഹായം ചെയ്തു കൊടുത്തുതെന്ന്​ വ്യക്​തമായതിനെ തുടര്‍ന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്

Samayam Malayalam 2 Jul 2018, 2:56 pm
മങ്കട: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റില്‍. ഒാേട്ടാ ഡ്രൈവറായ മങ്കട പരിയന്തടത്തിൽ സുഹൈൽ (25), കുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്.
Samayam Malayalam rape


പ്രതിക്ക് പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ മാതാവാണ് സഹായം ചെയ്തു കൊടുത്തുതെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് അവരെ തവനൂര്‍ മഹിളാമന്ദിരത്തില്‍ വെച്ച് മങ്കട െപാലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ വീട്ടില്‍ വെച്ചും തൊട്ടടുത്ത പറമ്പില്‍വെച്ചും ലൈംഗീകമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

യുവാവ് ഒരു വർഷമായി പെൺകുട്ടിയുമായി സൗഹൃദത്തിലായിരുന്നു. പിന്നീട് കുട്ടിയുെട അമ്മയുമായും സൗഹൃദം സ്ഥാപിക്കുകയായിരുന്നു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഒാേട്ടാ ഡ്രൈവറെ നേരത്തെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻറ് ചെയ്തു. കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്