ആപ്പ്ജില്ല

കാണാതായ മലയാളികള്‍ ഇറാഖിലോ സിറിയയിലോ എത്തിയതായി സൂചന

ഇവരില്‍ 19 പേരും ഇതിനകം ഇറാഖിലോ സിറിയയിലോ എത്തിയിട്ടുണ്ടാകുമെന്നാണ് നിഗമനം

TNN 13 Jul 2016, 5:09 pm
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് കാണാതായ 21 മലയാളികളും ഇറാന്‍റെ തലസ്ഥാനമായ ടെഹ്‍റാനില്‍ എത്തിയതായി ഇമ്മിഗ്രേഷന്‍ രേഖകള്‍ സൂചിപ്പിക്കുന്നു. പാസ്പോര്‍ട്ട് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗള്‍ഫിലെ പല നഗരങ്ങളില്‍ നിന്നായി ഇവര്‍ വിമാനമാര്‍ഗം ടെഹ്‍റാനില്‍ എത്തിയതായി സൂചനകള്‍ ലഭിച്ചത്. അവിടെ നിന്ന് ഐഎസ്സില്‍ ചേരുന്നതിനായി സിറിയന്‍ അതിര്‍ത്തി കടന്നിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
Samayam Malayalam missing malayalees suspected to have crossed syrian or iraq borders
കാണാതായ മലയാളികള്‍ ഇറാഖിലോ സിറിയയിലോ എത്തിയതായി സൂചന


സംസ്ഥാനം വിട്ട 21 പേര്‍ക്കും തങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്നതില്‍ വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഈ കഴിഞ്ഞ മെയ് 24,31 എന്നീ തീയ്യതികളില്‍ മൂന്നു പേരടങ്ങുന്ന രണ്ട് സംഘങ്ങള്‍ ബെംഗലൂരു -കുവൈറ്റ്, മുംബൈ-മസ്കറ്റ് എന്നീ വിമാനങ്ങളില്‍ രാജ്യം വിട്ടിരുന്നു. തുടര്‍ന്ന് ജൂണ്‍ രണ്ട്, 16,19, ജൂലായ് അഞ്ച് എന്നീ തീയ്യതികളില്‍ ശേഷിക്കുന്നവര്‍ മൂന്നംഗ സംഘങ്ങളായി മുംബൈ- ദുബായ്, ഹൈദരാബാദ് - മസ്‌കറ്റ് തുടങ്ങിയ വിമാനങ്ങളില്‍ രാജ്യാതിര്‍ത്തി കടന്നു.

ഇവരില്‍ 19 പേരും ഇതിനകം ഇറാഖിലോ സിറിയയിലോ എത്തിയിട്ടുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. കാണാതായവരില്‍ 17 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരും ബാക്കി 4 പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ളവരും ആണ്. ഇവരില്‍ രണ്ട് പേരാണ് ഇതുവരെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടുള്ളത്. ഏതോ ഉള്‍പ്രദേശത്താണ് തങ്ങുന്നത് എന്നല്ലാതെ മറ്റു വിവരങ്ങള്‍ ഒന്നും ഇവര്‍ കൈമാറിയിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്