ആപ്പ്ജില്ല

മുഖ്യമന്ത്രിയ്ക്ക് പരാതിയുമായി മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകൾ

അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രിയ്ക്ക് പരാതി

Samayam Malayalam 26 Sept 2018, 3:34 pm
ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനപരാതി അന്വേഷിക്കുന്ന പോലീസ് സംഘം ഭീഷണിപ്പെടുത്തുന്നുവന്ന് കാണിച്ച് മിഷണറീസ് ഓഫ് ജീസസ് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. പരാതി കളവാണെന്നും ബിഷപ്പ് ഫ്രാങ്കോ നിരപരാധിയാണെന്നും വാദിക്കുന്ന സംഘമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നാണ് വിവരം.
Samayam Malayalam pinarayi.


കേസന്വേഷണത്തിൽ അന്വേഷണസംഘത്തിന്‍റെ ഇടപെടലുകളിൽ കന്യാസ്ത്രീകള്‍ അതൃപ്തി അറിയിച്ചു. പതിനാറംഗ സംഘമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. പോളിറ്റ് ബ്യൂറോ കഴിഞ്ഞ് കേരള ഹൗസിലെത്തിയപ്പോഴാണ് ജലന്ധറിൽ നിന്നുള്ള സംഘം മുഖ്യമന്ത്രിയെ കാണാനെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

ബിഷപ്പ് നിരപരാധിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായി കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ നിലപാടറിയിച്ചു. അന്വേഷണത്തിന്‍റെ പേരിൽ പോലീസ് സംഘം മഠങ്ങളിൽ മുന്നറിയിപ്പ് ഇല്ലാതെ കയറിച്ചെല്ലുന്നുവെന്നും ഭീഷണിപ്പെടുത്തി മൊഴി ശേഖരിക്കുന്നുവെന്നും കന്യാസ്ത്രീകള്‍ പരാതിപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്