ആപ്പ്ജില്ല

ലോക കേരളസഭ ബഹിഷ്​കരിച്ച് എം.കെ മുനീർ

ലോക കേരളസഭാ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍.

TNN 12 Jan 2018, 9:25 am
തിരുവനന്തപുരം: ലോക കേരളസഭാ ചടങ്ങ് ബഹിഷ്കരിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍. സീറ്റുകള്‍ ഒരുക്കി നൽകിയതിൽ അവഗണനയുണ്ടായി എന്ന് ആരോപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. വ്യവസായി എം.എ.യൂസഫലിക്കും പിന്നിലായിരുന്നു പ്രതിപക്ഷ ഉപനേതാവിന് സീറ്റ് ക്രമീകരിച്ചത്.
Samayam Malayalam mk muneer boycotts loka keralasabha
ലോക കേരളസഭ ബഹിഷ്​കരിച്ച് എം.കെ മുനീർ


രാവിലെ 9.30 നാണ് സമ്മേളനം ആരംഭിക്കുക. സഭയുടെ രൂപീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി പ്രഖ്യാപനം നടത്തും. പിന്നീട് സഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. സഭാ നടത്തിപ്പിനെക്കുറിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും. സഭാനേതാവ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉദ്ഘാടന പ്രസംഗത്തോടെയായിരിക്കും കാര്യപരിപാടികള്‍ക്ക് തുടക്കം കുറിക്കുക.

തുടർന്ന് രാജ്യസഭാ ഡപ്യൂട്ടി ചെയര്‍മാന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മുന്‍മുഖ്യമന്ത്രിമാരായ വി.എസ്.അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, എന്‍ആര്‍ഐ വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്