തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂര്‍ എംഎല്‍എയുമായ ഇ.പി.ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ പരിശോധന നടത്തി വരികയാണ്. എംഎല്‍എയുടെ ആരോഗ്യനില തൃപ്തികരമാന്നെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. 24 മണിക്കൂര്‍ വിദഗ്ദ പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇ പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മട്ടന്നൂര്‍ എംഎല്‍എയുമായ ഇ.പി.ജയരാജനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
Samayam Malayalam 20 Mar 2018, 11:05 pm