കോഴിക്കോട്: ഹവാല പണമിടപാട് കേസില്‍ കുന്ദമംഗലം പി.ടി.എ റഹീം എം.എല്‍.എയുടെ മകന് സൗദിയില്‍ അറസ്റ്റിലായി. സൗദിയിൽ വൻ ഹവാല പണമിടപാട് സംഘവുമായി അടുത്ത ബന്ധമുള്ളയാളാണ് അറസ്റ്റിലായ ടി.പി ഷബീര്‍ എന്നാണ് ലഭിക്കുന്ന സൂചന. ഇയാളോടൊപ്പം എംഎൽഎയുടെ മകളുടെ ഭര്‍ത്താവ് ഷബീര്‍ വയോളിയും അറസ്റ്റിലായിട്ടുണ്ട്.
കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലറാണ് അറസ്റ്റിലായ ഷബീര്‍ വയോളി. ദമാമിൽ വച്ചാണ് ഇരുവരും പിടിയിലായിരിക്കുന്നത്. സൗദി പോലീസിലെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള 20 അംഗസംഘം പിടിയിലായത്. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്കൊന്നുമറിയില്ലെന്നാണ് എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
ഒരാഴ്ചമുമ്പാണ് അറസ്റ്റ് നടന്നതെന്നാണ് സൂചന. സൗദി സര്‍ക്കാര്‍ സ്വീകരിച്ച അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അറസ്റ്റ് നടത്തിയിരിക്കുന്നത്. യൂത്ത് ലീഗ് സംഭവത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ്.