തിരുവന്തപുരം: കേരള കോൺഗ്രസിനെയും കെ എം മാണിയെയും യു ഡി എഫിലേക്ക് സ്വാഗതം ചെയ്ത്
നിയുക്ത കെ പി സി സി അധ്യക്ഷൻ എം എം ഹസൻ. കെ എം മാണി യു ഡി എഫിൻ്റെ അവിഭാജ്യഘടകമാണ്. മാണിയെയും കേരള കോൺഗ്രസിനെയും യു ഡി എഫിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ഹസൻ പറഞ്ഞു.
കെ പി സി സിയുടെ താൽകാലിക അധ്യക്ഷനായി എം എം ഹസനെ ശനിയാഴ്ചായാണ് നിയമിച്ചത്.
ഞായറാഴ്ച ഇന്ദിരാഭവനിലെത്തി എം എം ഹസൻ കെ പി സി സി പ്രസിഡൻറായി ചുമതലയേൽക്കും.
അതേസമയം, കുഞ്ഞാലിക്കുട്ടിയുടെ പത്രികക്ക് എതിരായ ബി ജെ പിയുടെ പരാതി പരാജയഭീതി മൂലമാണെന്നും ഹസൻ പറഞ്ഞു.
MM Hassan welcomes KM Mani to UDF
MM Hassan welcomes the Kerala Congress to UDF