ആപ്പ്ജില്ല

എം.എം.മണി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മുന്‍പാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്‍‍ത് അധികാരമേല്‍ക്കുക.

TNN 22 Nov 2016, 8:43 am
തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം 4.30ന് രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കുക. ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മുന്‍പാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്‍‍ത് അധികാരമേല്‍ക്കുക.
Samayam Malayalam mm mani to take oath as kerala minister today
എം.എം.മണി ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും


ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലേക്കാണ് മണി മന്ത്രിയായെത്തുന്നത്. മണിക്ക് വൈദ്യുതവകുപ്പിന്‍റെ ചുമതലയാണ് ലഭിക്കുകയെന്നാണ് സൂചന. എ.സി.മൊയ്‍‍തീന് വ്യവസായവും കടകംപള്ളി സുരേന്ദ്രന് വൈദ്യുതിക്ക് പകരം സഹകരണവും ടൂറിസവും ലഭിക്കുമെന്നാണ് വിവരം. എന്നാല്‍ ഈ തീരുമാനങ്ങള്‍ അന്തിമമായിട്ടില്ല.

MM Mani to take oath as Kerala minister today

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്