ആപ്പ്ജില്ല

പശു വോട്ട് തരില്ലെന്ന് നരേന്ദ്രമോദിയോട് എംഎം മണി

നരേന്ദ്രമോദിയെയും ബിജെപിയെയും ട്രോളി മന്ത്രി എംഎം മണി

Samayam Malayalam 13 Dec 2018, 4:32 pm
തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബിജെപിയെ ട്രോളി മന്ത്രി എംഎം മണി രംഗത്ത്. പശു വോട്ട് തരില്ലെന്ന പാഠം ഇനിയെങ്കിലും നരേന്ദ്രമോദിയും കൂട്ടരും മനസ്സിലാക്കണമെന്നാണ് മണിയുടെ നിർദ്ദേശം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തമാശരൂപേണ പരിഹസിച്ചത്.
Samayam Malayalam BJP


'പശു പാൽ തരും, പക്ഷേ വോട്ട് തരില്ല' എന്ന ട്രോൾ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ വാചകം തന്നെയാണ് എംഎം മണി വീഡിയോയിലൂടെ ബിജെപിയെ വീണ്ടും ഓർമ്മിപ്പിക്കുന്നത്.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്തും ബിജെപിക്ക് ഭരണം നഷ്ടപ്പെടുകയാണ് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്