ആപ്പ്ജില്ല

നാട്ടുകാര്‍ നോക്കിനില്‍ക്കെ സ്ത്രീക്ക് ക്രൂര മര്‍ദ്ദനം

എറണാകുളത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത

TNN 30 Jan 2018, 10:50 pm
കൊച്ചി: കെട്ടിടത്തിന് മുകളിൽ നിന്ന് വീണയാളെ ആശുപത്രിയിൽ എത്തിക്കാതെ നോക്കിനിന്ന ആള്‍ക്കൂട്ടത്തിന്‍റെ വാർത്ത പുറത്തുവന്നതിന് പുറമെ വീണ്ടും എറണാകുളത്ത് നിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത. എറണാകുളം വൈപ്പിനില്‍ മാനസികവൈകല്യമുള്ള സ്ത്രീയെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം പുറത്ത്. പൊതുസ്ഥലത്ത് ഒട്ടേറെ പേര്‍ നോക്കിനില്‍ക്കുന്നതിനിടെയാണ് ചൂടുള്ള ചട്ടുകവും വടിയുമുപയോഗിച്ച് സ്ത്രീയെ ആക്രമിക്കുന്നത്. സംഭവത്തിന് ശേഷം ഇവരെ കാണാനില്ലെന്ന് അറിയുന്നു. മുനമ്പം പോലീസ് നാലുപേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
Samayam Malayalam mob assaulted a mentally challenged women
നാട്ടുകാര്‍ നോക്കിനില്‍ക്കെ സ്ത്രീക്ക് ക്രൂര മര്‍ദ്ദനം


തൊട്ടടുത്ത ചായക്കടയില്‍ നിന്നും മര്‍ദ്ദിച്ച ശേഷം ഇവരെ വലിച്ചിഴച്ച് റോഡിലിട്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് നിലത്ത് കമിഴ്ന്നുകിടക്കുന്ന സ്ത്രീയെ ആക്രമിച്ചിട്ടും അനങ്ങാതെ നോക്കി നില്‍ക്കുന്നവരേയും സമീപത്ത് കാണാം. അനങ്ങാതെ കിടക്കുന്ന സ്ത്രീയുടെ കാലില്‍ ചൂടുള്ള ചട്ടുകം വെക്കുന്നുമുണ്ട്. ശേഷം തൊട്ടടുത്ത അരുവിയിലേക്ക് ഇവര്‍ എടുത്തു ചാടിയെന്നും നാട്ടുകാർ പറയുന്നുണ്ട്. രണ്ടു ദിവസം മുമ്പ് ഇവരുടെ മകളുടെ വിവാഹമായിരുന്നു.


സിന്‍ഡ്ര എന്ന സ്ത്രീയാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ക്ക് ഇടക്കിടെ മാനസികാസ്വാസ്ഥ്യം അനുഭവപ്പെടാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സംഭവം നടന്നതായി ശ്രദ്ധയില്‍പെട്ട പോലീസ് അന്വേഷണം നടത്തുകയും ഇവരുടെ ഭര്‍ത്താവിനെ വിളിച്ചുവരുത്തി മൊഴി എടുക്കുകയും ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്