ആപ്പ്ജില്ല

ഗാന്ധിജിയുടെ മഹത്വം മോദിക്ക് കിട്ടില്ല ചെന്നിത്തല

അധികാരത്തിന്‍റെ ഹൂങ്കില്‍ എന്തും ചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് ഇന്ത്യയിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ല

TNN 14 Jan 2017, 3:52 pm
തിരുവനന്തപുരം: സ്വന്തം വസ്ത്രത്തിനായി സ്വയം നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയുടെ മഹത്വം പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിക്കുന്ന മോദിക്ക് കിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തില്‍ ജനിച്ചത് കൊണ്ട് ഗാന്ധിയാകാന്‍ കഴിയില്ലെന്നും അധികാരത്തിന്‍റെ ഹുങ്കില്‍ എന്തും ചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് ഇന്ത്യയിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും ചെന്നിത്തല കുറിപ്പിലൂടെ പറയുന്നു.
Samayam Malayalam modi will not get gandhis prestige ramesh chennithala
ഗാന്ധിജിയുടെ മഹത്വം മോദിക്ക് കിട്ടില്ല ചെന്നിത്തല


ചെന്നിത്തലയുടെ ഫേസ്‍‍ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഗാന്ധിജിയെ ഖാദി കമ്മീഷന്‍റെ കലണ്ടറില്‍ നിന്ന് നീക്കം ചെയ്യാനേ മോദിക്ക് കഴിയുകയുള്ളൂ. ഇന്ത്യയിലെ ജനകോടികളുടെ മനസ്സില്‍ നിന്ന് മാറ്റാന്‍ ബി.ജെ.പിക്കും മോദിക്കും കഴിയില്ല. അര്‍ദ്ധനഗ്നനായ ഫക്കീറായ ഗാന്ധിജി സ്വന്തം വസ്ത്രത്തിനായി സ്വയം നൂല്‍ നൂല്‍ക്കുമായിരുന്നു. മോദി പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിക്കുന്നത് കൊണ്ട് ആ മഹത്വമൊന്നും കിട്ടുകയില്ല. ഗുജറാത്തിൽ ജനിച്ചതും കൊണ്ടും ഗാന്ധിയാകാൻ കഴിയില്ല. അധികാരത്തിന്‍റെ ഹൂങ്കില്‍ എന്തും ചെയ്യാമെന്നാണ് കരുതുന്നതെങ്കില്‍ അതിന് ഇന്ത്യയിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ല.




Modi will not get Gandhi's Prestige: Ramesh Chennithala

Kerala opposition Leader Said that modi will not get Gandhis Prestige regarding Charcka photo Issue

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്