ആപ്പ്ജില്ല

കാലവര്‍ഷം ശക്തം; ജൂൺ മുഴുവൻ മഴയുണ്ടായേക്കും

ജൂലൈ ആദ്യവാരത്തോടെ ഉത്തരേന്ത്യയിൽ മഴയെത്തുമെന്ന് നിരീക്ഷണം

Samayam Malayalam 19 Jun 2018, 5:03 pm
കൊച്ചി: കേരളത്തിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. സജീവമായ കടലാണ് മഴയെ മുന്നോട്ട് നയിക്കുന്നത്. ഇടയ്ക്കിടെ കടലിൽ ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടുന്നുണ്ടെങ്കിലും അടുത്ത രണ്ടു മൂന്നു ദിവസത്തേയ്ക്ക് ഇതിനുള്ള സാഹചര്യമില്ലെന്നാണ് നിരീക്ഷണം.
Samayam Malayalam rain kerala


എന്നാൽ 22-ാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലിന്‍റെ വടക്കുഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഉത്തരേന്ത്യയിലും മഴ ശക്തമാക്കാൻ സഹായിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ജൂലൈ ആദ്യവാരത്തോടെ ഡൽഹിയിലും രാജസ്ഥാനിലും പഞ്ചാബിലും മഴയെത്തുമെന്നാണ് പ്രതീക്ഷ.

നിലവിൽ കേരളത്തിലും ലക്ഷദ്വീപിലും ആൻഡമാനിലും തെക്കൻ കര്‍ണാടകത്തിലും ഗോവയിലും ശക്തമായ മഴ തുടരുകയാണ്. ഇത് ഏതാനും ദിവസം തുടരുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്