കൊല്ലം: കടക്കൽ ചിതറയിൽ സദാചാര ഗുണ്ടകൾ സ്ത്രീയെയും യുവാവിനെയും മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. രണ്ടാഴ്ച മുൻപ് നടന്ന സംഭവത്തെ കുറിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലന്ന് അവർ പറഞ്ഞു.
ജൂൺ 12 ന് രാത്രി സ്ത്രീയുടെ മകന്റെ സുഹൃത്ത് വീട്ടിലുണ്ടായിരുന്ന സമയത്ത് അവിടെയെത്തിയ നാട്ടുകാർ ഇരുവരെയും വിളിച്ചിറക്കി മരത്തിൽ കെട്ടിയിട്ട് മണിക്കൂറുകളോളം തല്ലിയെന്ന് സ്ത്രീ പരാതിയിൽ പറയുന്നു. അതിനിടെ സ്ത്രീയുടെ വസ്ത്രം വലിച്ചുകീറാനും അവർ ശ്രമം നടത്തി.
അടുത്ത ദിവസം തന്നെ സ്ത്രീയും യുവാവും കടക്കൽ പോലീസിൽ പരാതി നൽകി. യുവാവിന്റെ പരാതിയിൽ ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ഇവരെ വിട്ടയച്ചു. എന്നാൽ സ്ത്രീ നൽകിയ പരാതിയിൽ ഇത് വരെ അന്വേഷണം നടത്തിയിട്ടില്ല. അതെ സമയം. സംഭവത്തിൽ ഏഴു പേർക്കെതിരെ അന്വേഷണം നടക്കുകയാണെന്ന് കടക്കൽ പോലീസ് അറിയിച്ചു.
moral police beat woman and youth
Moral police attack against woman and youth in Chithara, Kollam