ആപ്പ്ജില്ല

കടകള്‍ രാത്രി എട്ട് വരെ തുറക്കാം; ലോക്ഡൗണിന് കൂടുതൽ ഇളവുകള്‍

ഒന്നിടവിട്ട ദിവസങ്ങളില്‍ ഇളവുകള്‍. ശനിയും ഞായറുമുള്ള വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് ചര്‍ച്ച ചെയ്യാൻ ദേവശ്വം മന്ത്രി ഇന്ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Samayam Malayalam 13 Jul 2021, 12:00 pm
തിരുവനന്തപുരം: കേരളത്തിൽ സംസ്ഥാനത്ത് ലോക് ഡോൺ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. കടകളുടെ പ്രവൃത്തി സമയം നീട്ടി. രാത്രി എട്ട് മണിവരെ കടകള്‍ തുറക്കാം. ടിപിആര്‍ കുറ‌‌ഞ്ഞ മേഖലകളിലാണ് ഇളവുകള്‍.
Samayam Malayalam lockdown
ഫയൽ ചിത്രം


Also Read : ആശ്വാസമായി കൊവിഡ് കേസുകള്‍ 31,000 ; രോഗമുക്തി നിരക്ക് 97.28%

ബാങ്കുകളിൽ എല്ലാ ദിവസവും ഇടപാടുകാര്‍ക്ക് അനുമതി നൽകിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി കുറവുള്ള എ ബി സി വിഭാഗമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളില്‍ എല്ലാത്തരം കടകള്‍ക്കും ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ എട്ടുമണിവരെ തുറക്കാം.

ഡി കാറ്റഗറി ഒഴികെയുള്ള മേഖലകളിൽ സമയം നീട്ടി. ഈ പ്രദേശങ്ങളില്‍ ഏഴ് മണി വരെ കടകള്‍ തുറക്കാം. ടിപിആര്‍ 15 മുകളിലുള്ളതാണ് ഡി വിഭാഗമായി കണക്കുന്നത്.

ഒന്നിടവിട്ട ദിവസങ്ങളില്‍ ഇളവുകള്‍. ശനിയും ഞായറുമുള്ള വാരാന്ത്യ നിയന്ത്രണങ്ങള്‍ തുടരും. ക്ഷേത്രങ്ങളിലെ നിയന്ത്രണങ്ങളിൽ ഇളവ് ചര്‍ച്ച ചെയ്യാൻ ദേവശ്വം മന്ത്രി ഇന്ന് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

Also Read : ഐഎസ്ആര്‍ഒ ചാരക്കേസ്: ജാമ്യാപേക്ഷയുമായി ആര്‍ ബി ശ്രീകുമാര്‍ കോടതിയിൽ

കഴിഞ്ഞ ദിവസം വ്യാപാരികള്‍ എല്ലാ ദിവസങ്ങളിലും കടകള്‍ തുറക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നു. അതേസമയം, ടിപിആര്‍ റേറ്റ് 10ൽ കുറയാത്ത സാഹചര്യത്തിൽ വ്യാപാരികളുടെ ആവശ്യം പൂർണമായും നടപ്പിലാക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്