ആപ്പ്ജില്ല

സന്നിധാനത്ത് ഭക്തര്‍ക്ക് വിരിവെക്കാൻ വിശാലമായ സൗകര്യം

വിരിയിടങ്ങള്‍ക്ക് സമീപം ശുചിമുറികളും കുടിവെള്ളവും

Samayam Malayalam 24 Nov 2018, 6:24 pm
സന്നിധാനം: ശബരിമല സന്നിധാനത്ത് ഭക്തര്‍ക്ക് വിരിവയ്ക്കുന്നതിന് വിശാലമായി സൗകര്യമൊരുക്കി ദേവസ്വം ബോര്‍ഡ്. മേൽക്കൂരയുള്ളതും ഇല്ലാത്തതുമായ ഇടങ്ങള്‍ക്കു പുറമെ പണം അടച്ചാൽ ലഭിക്കുന്ന സ്ഥലങ്ങളുമുണ്ട്.
Samayam Malayalam sabarimala-temple-manorama


മാംഗുണ്ട അയ്യപ്പനിലയം, മാളികപ്പുറം നടപ്പന്തൽ, പ്രസാദം നടപ്പന്തൽ എന്നിവിടങ്ങളിലാണ് 4792 സ്ക്വയര്‍ മീറ്റര്‍ വലുപ്പത്തിൽ മേൽക്കൂരയുള്ള പന്തൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിനു പുറമെ മരാമത്ത് ഓഫീസിന് എതിര്‍വശത്തും വടക്കേ നടയിലുമായി 2516 ചതുരശ്ര മീറ്റര്‍ മേൽക്കൂരയില്ലാത്ത വിരിയിടവും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ശബരി ഗസ്റ്റ് ഹൗസിന് എതിര്‍വശത്ത് 1823 ചതുരശ്ര മീറ്ററും പാണ്ടിത്താവളത്ത് 1378 ചതുരശ്ര മീറ്ററും തുറന്ന വിരിയിടങ്ങള്‍ സജ്ജമാണെന്നും സന്നിധാനം അസിസ്റ്റന്‍റ് എൻജിനീയര്‍ സുനിൽ കുമാര്‍ പറഞ്ഞു. ഇതിനു പുറമെ അന്നദാന മണ്ഡപത്തിനു മുകളിലും 30 രൂപ നിരക്കിൽ വിരി വെക്കാം. കരാറുകാര്‍ക്കാണ് ഇതിന്‍റെ ചുമതല.

വിരി വയ്ക്കാൻ ഒരുക്കിയിരിക്കുന്ന സ്ഥലങ്ങള്‍ക്ക് സമീപത്തു തന്നെ ഔഷധ വെള്ള കൗണ്ടറുകളും ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി 283 ടാപ്പുകളാണ് നല്‍കിയിരിക്കുന്നത്. 877 സൗജന്യ ശുചിമുറികള്‍ക്ക് പുറമെ നടപ്പന്തലിലെ 96 ശുചിമുറികള്‍ പണം കൊടുത്ത് ഉപയോഗിക്കാം.

മാളികപ്പുറം, ചന്ദ്രാനന്ദൻ റോഡ് എന്നിവിടങ്ങളിലും ശുചിമുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവ വൃത്തിയാക്കാനായി ദേവസ്വം ബോര്‍ഡ് പ്രത്യേക സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്