ആപ്പ്ജില്ല

ഒമിക്രോൺ: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ, ചടങ്ങുകൾക്ക് പ്രത്യേക നിർദേശം, രാത്രി കർഫ്യൂ തുടരില്ല

ഒമിക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി

Samayam Malayalam 4 Jan 2022, 5:23 pm

ഹൈലൈറ്റ്:

  • സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കാൻ തീരുമാനം.
  • രാത്രി നിയന്ത്രണം തൽക്കാലം തുടരില്ല.
  • വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ പരിശോധന ശക്തമാക്കും.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam പ്രതീകാത്‌മക ചിത്രം. Photo: THE ECONOMIC TIMES
പ്രതീകാത്‌മക ചിത്രം. Photo: THE ECONOMIC TIMES
തിരുവനന്തപുരം: ഒമിക്രോൺ കേസുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കും. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.
സിൽവർലൈൻ പദ്ധതി: വീടും ഭൂമിയും നഷ്ടമായാൽ ലഭിക്കുന്ന തുക ഇങ്ങനെ, 13,265 കോടിയുടെ നഷ്ടപരിഹാര പാക്കേജ്
പുതുവർഷാഘോഷവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ രാത്രി നിയന്ത്രണം തൽക്കാലം തുടരേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനമായി. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ നടക്കുന്ന ഹാളുകളിൽ നിയന്ത്രണം ഏർപ്പെടുത്തി.

ഹാളുകളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ കുറവ് വരുത്തി. പുതിയ തീരുമാനപ്രകാരം 75 പേർക്ക് മാത്രമാണ് ഹാളുകളിലെ പരിപാടികൾക്ക് അനുമതിയുണ്ടാകുക. മുൻപ് 100 പേർക്കായിരുന്നു അനുമതി. തുറസായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 150 പേർക്ക് പങ്കെടുക്കാം. നിലവിൽ അനുവദനീയമായ എണ്ണം 200 ആണ്.

സംസ്ഥാനത്തെ 140 സ്ഥലങ്ങളിൽ ഉടൻ പ്രക്ഷോഭ സാധ്യത; തിരുവനന്തപുരത്ത് 21 ഇടങ്ങളിൽ ജാഗ്രത, ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കൊവിഡ് കേസുകളിൽ വർധനയുള്ളതിനാൽ വിദേശരാജ്യങ്ങളിൽ നിന്ന് എത്തുന്നവരിൽ പരിശോധന ശക്തമാക്കും. കുട്ടികൾക്കുള്ള കൊവിഡ് പ്രതിരോധ വാക്സിനേഷൻ വേഗത്തിലാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. ഇതുവരെ കൊവിഡ് മരണ ധനസഹായത്തിന് അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. കയ്യിൽ കിട്ടിയ അപേക്ഷകളിൽ നടപറ്റി താമസിപ്പിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്