ആപ്പ്ജില്ല

നവജാതശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവം: അമ്മ അറസ്റ്റിൽ

കുഞ്ഞിനെ കൊന്ന ശേഷം ഇവര്‍ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതാണെന്ന് പോലീസ്

Samayam Malayalam 23 Apr 2018, 1:53 pm
കൊല്ലം: നവജാതശിശുവിന്‍റെ മൃതദേഹം തെരുവുനായ കടിച്ചു കീറിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ. കുഞ്ഞിനെ സ്വന്തം അമ്മ കൊന്നതിനു ശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ പുത്തൂര്‍ സ്വദേശിനിയായ അമ്പിളി എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
Samayam Malayalam newborn-found-dead-in-karachi-1387232626-2475-620x330


കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ടാമത്തെ കുഞ്ഞ് ഇപ്പോള്‍ വേണ്ടെന്ന തീരുമാനമാണ് കൊലപാതകത്തിന് കാരണം. ഞായറാഴ്ച രാവിലെയായിരുന്നു തെരുവുനായ കടിച്ചു കീറിയ നിലയിൽ മൂന്നു ദിവസത്തെ പ്രായം തോന്നിക്കുന്ന കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

സ്ഥലത്തെ ഗര്‍ഭിണികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്‍റെ അമ്മയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്