ആപ്പ്ജില്ല

മകന്‍റെ കൈഞരമ്പ് മുറിച്ച് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; മകൻ മരിച്ചു

മകന്‍റെ കൈഞരമ്പ് മുറിച്ച് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചോരവാർന്ന് മകൻ മരിച്ചു. മൂക്കന്നൂര്‍ കോക്കുന്ന് പ

TNN 30 Apr 2016, 10:04 pm
അങ്കമാലി: മകന്‍റെ കൈഞരമ്പ് മുറിച്ച് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചോരവാർന്ന് മകൻ മരിച്ചു. മൂക്കന്നൂര്‍ കോക്കുന്ന് പനങ്ങാട്ട് പറമ്പിൽ ബൈജുവിന്‍റെ ഭാര്യ ടീന(41)യാണ് മകന് ആൽവിന്‍(10)ന്‍റെ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കരച്ചിൽ കേട്ട് ഓടിക്കൂടിയ അയൽക്കാ‍ർ ചോരവാ‍ർന്ന് വീട്ടിനുള്ളിൽ കിടന്നിരുന്ന അമ്മയേയും മകനേയും ഉടൻ ആശുപത്രിയെത്തിച്ചെങ്കിലും മകൻ മരിക്കുകയായിരുന്നു. അമ്മ അങ്കമാലിയിലെ എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയം ബൈജു വീട്ടിലുണ്ടായിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്