ആപ്പ്ജില്ല

അനധികൃത ആംബുലന്‍സുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം

ഇവരുടെ പക്കല്‍ നിന്ന് കൃത്യമായ നികുതി സര്‍ക്കാരിന് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി

TNN 31 Jul 2016, 11:41 am
തിരുവനന്തപുരം: നിയമം ലംഘിക്കുന്ന അനധികൃത ആംബുലന്‍സുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി നിര്‍ദ്ദേശിച്ചു. റജിസ്‍ട്രേഷനില്ലാതെയും നികുതിയടക്കാതെയും ഫിറ്റ്നസ്സ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും നിരവധി ആംബുലന്‍സുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ നിര്‍ദ്ദേശം.
Samayam Malayalam motor vehicles department to control illeagal ambulances
അനധികൃത ആംബുലന്‍സുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം


നിലവില്‍ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെയും സന്നദ്ധസംഘടനകളുടെയും സ്വകാര്യ വ്യക്തികളുടെയുമായി 1500 ആംബുലന്‍സുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് കണക്ക്. പല സന്നദ്ധ സംഘടനകളും സ്വകാര്യ വ്യക്തികളും വണ്ടി വാങ്ങി ആംബുലന്‍സ് എന്ന് ബോര്‍ഡ് വച്ച് നിരത്തിലിറക്കുകയാണെന്നും ജനസേവനത്തിനു പകരം മറ്റു പല കാര്യങ്ങള്‍ക്കുമാണ് ഈ വണ്ടികള്‍ ഉപയോഗിക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ പക്കല്‍ നിന്ന് കൃത്യമായ നികുതി സര്‍ക്കാരിന് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്കൂള്‍ വാഹനങ്ങളും കര്‍ശനമായി പരിശോധിച്ച് നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. കല്യാണ ആവശ്യങ്ങള്‍ക്കും വിനോദയാത്രകള്‍ക്കും മറ്റും സ്കൂള്‍ വാഹനങ്ങള്‍ വാടകക്ക് നല്‍കുന്നു എന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഇത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്