കോഴിക്കോട്: ഓടിത്തുടങ്ങിയ ബസിലേയ്ക്ക് ചാടിക്കയറാൻ ശ്രമിക്കവേ ക്ലീനര്‍ ബസിന്റെ പിൻചക്രം കയറി മരിച്ചു. മാറാട് സ്വദേശി അൻഷാദ് (22) ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിലായിരുന്നു ദാരുണമായ അപകടം. റോഡരികിലുള്ള ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയിൽ നേര്‍ച്ചയിട്ട ശേഷം ബസിലേയ്ക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. കോഴിക്കോട് - ബേപ്പൂര്‍ റൂട്ടിലോടുന്ന ബാബ ബസിലെ ക്ലീനറായ അൻഷാദാണ് മരണപ്പെട്ടത്.
മരണപ്പെട്ട അൻഷാദ് സ്ഥിരമായി സെവൻ ഡേയ്സ് എന്ന ബസിലാണ് ജോലി ചെയ്തു വന്നിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
മരണപ്പെട്ട അൻഷാദ് സ്ഥിരമായി സെവൻ ഡേയ്സ് എന്ന ബസിലാണ് ജോലി ചെയ്തു വന്നിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.