ആപ്പ്ജില്ല

ഓട്ടത്തിനിടെ ട്രെയിന്‍ ബോഗികള്‍ വേര്‍പെട്ടു

പട്ടാമ്പി സ്റ്റേഷനില്‍, ഓടിക്കൊണ്ടിരുന്ന ട്രെയിനിന്‍റെ ബോഗികള്‍ വേര്‍പെട്ടു

Samayam Malayalam 8 Jun 2018, 8:48 pm
കൊച്ചി: ഓട്ടത്തിനിടയില്‍ മംഗലാപുരം - ചെന്നൈ മെയിലിന്‍റെ ബോഗികള്‍ വേര്‍പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകീട്ട് പട്ടാമ്പി സ്‌റ്റേഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ആളപായമില്ല.
Samayam Malayalam ട്രെയിന്‍ ബോഗി
പാലക്കാട് ട്രയിന്‍ ബോഗി വേര്‍പെട്ടു


പട്ടാമ്പി സ്റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി ട്രെയിന്‍ ഓട്ടം തുടങ്ങിയപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്. ബി2, ബി3 എ.സി. കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികളാണ് വേര്‍പെട്ടുപോയത്. - മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്‍തു.

സ്റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങിയതിനാല്‍ ട്രെയിനിന് വേഗം കുറവായിരുന്നു. വലിയ അപകടം ഒഴിവാകാന്‍ ഇത് കാരണമായെന്ന് കരുതുന്നു. റെയില്‍വെ അധികൃതര്‍ ലോക്കോ പൈലറ്റിനെ വിവരം ധരിപ്പിച്ചതിന് ശേഷം ഷണ്ടിങ്ങിനായി ട്രെയിന്‍ തിരികെ എത്തിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്