ആപ്പ്ജില്ല

പട്ടികടിയേറ്റ്, പേപിടിക്കുന്ന കുട്ടിയായി പകര്‍ന്നാട്ടം; മോണോ ആക്ടില്‍ മനം കവര്‍ന്ന് മുഹ്‌സിന

വ്യത്യസ്തങ്ങളായ അവതരണ മികവ് കൊണ്ടും ശൈലി കൊണ്ടും നമ്മുടെ പിള്ളേര്‍ അങ്ങ് തകര്‍ക്കുകയാണ്. കാഞ്ഞങ്ങാട് കലോത്സവ വേദിയില്‍ തികച്ചും വേറിട്ട അവതരണം കാഴ്ചവച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് മുഹ്സിന മറിയം.

Samayam Malayalam 29 Nov 2019, 1:44 pm
കാഞ്ഞങ്ങാട് അധികമാരും ശ്രദ്ധിക്കാത്ത മത്സര ഇനമായ അറബിക് മോണോ ആക്ട് വേദി ഇക്കുറി ആളുകളെ ആകര്‍ഷിച്ചത് ചില കൊച്ചു മിടുക്കരുടെ പെര്‍ഫോമന്‍സ് കൊണ്ടാണ്. കഴക്കൂട്ടം ഇഎംഎച്ച്എസ്എസ് സ്‌കൂളിലെ 8ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മുഹ്‌സിന മറിയം എം എസ് എന്ന കൊച്ചു മിടുക്കിയാണ് അതിലൊന്ന്.
Samayam Malayalam Muhsina


Also Read: ആദ്യ വേദിയില്‍ 'എ ഗ്രേഡോ'ടെ തുടക്കം; തബലയില്‍ നിരഞ്ജനെ തോല്‍പ്പിക്കാനാവില്ല മക്കളെ

ഒരു കുട്ടിയെ പേപിടിച്ച നായ കടിക്കുന്നതും തുടര്‍ന്ന് ആ കുട്ടിയ്ക്കും പേപിടിക്കുന്നതുമായ സന്ദര്‍ഭത്തെയാണ് മുഹ്‌സിന മനോഹരമായി അവതരിപ്പിച്ചത്. മത്സരത്തില്‍ എ ഗ്രേഡും ഈ മിടുക്കി സ്വന്തമാക്കി.

Also Read:
കലാലോകമേ, ദാ ഇവിടുണ്ട് അവസാനത്തെ കലാതിലകം!! ആളിപ്പോ ഡോക്ടറാണേ...

എ ഗ്രേഡിനൊപ്പം വിദ്യാഭ്യാസ മന്ത്രി പ്രൊ. സി രവീന്ദ്രനാഥിന്റെ കയ്യില്‍ നിന്ന് സമ്മാനവും ഏറ്റുവാങ്ങിയാണ് ഈ കൊച്ചുമിടുക്കി കഴക്കൂട്ടത്തേക്ക് തിരിക്കുന്നത്. ആദ്യമായിട്ടാണ് ഈ കൊച്ചുമിടുക്കി കലോത്സവ വേദിയില്‍ സാന്നിധ്യം അറിയിച്ചിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്