ആപ്പ്ജില്ല

മുല്ലപ്പെരിയാര്‍: വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം

മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

TNN 4 Jun 2016, 2:48 pm
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആശങ്ക മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. കേരളത്തിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പറ്റില്ല. തമിഴ്നാടുമായി കേരളത്തിന് നല്ല ബന്ധം ഉണ്ടാക്കണമെന്നുള്ളത് അനിവാര്യമാണ്. എന്നാല്‍ അതിനു വേണ്ടി സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ അവഗണിക്കാനാവില്ലെന്നും പ്രതിപക്ഷം പറഞ്ഞു.
Samayam Malayalam mullaperiyar dam no over look in this says opposite part
മുല്ലപ്പെരിയാര്‍: വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷത്തെ നിയമസഭാകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, അനൂപ് ജേക്കബ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലത്തെക്കുറിച്ചു പഠിക്കാന്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള സംഘത്തെ നിയോഗിക്കാമെന്നു മുഖ്യമന്ത്രി പിണറായി ഉറപ്പു നല്‍കിയതായി ചെന്നിത്തല പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്