ആപ്പ്ജില്ല

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും താഴ്ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും താഴ്ത്തി. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്കുള്ള വെള്ളമൊഴുക്ക് ഇതോടെ നിലച്ചിരിക്കുകയാണ്

Samayam Malayalam 20 Aug 2018, 11:30 pm
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും താഴ്ത്തി. മുല്ലപ്പെരിയാറില്‍ നിന്ന് ഇടുക്കിയിലേക്കുള്ള വെള്ളമൊഴുക്ക് ഇതോടെ നിലച്ചിരിക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 140 അടിയില്‍ തുടരുകയാണ്.
Samayam Malayalam Mullaperiyar dam


മഴ കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടയ്ക്കാന്‍ തമിഴ്നാട് തീരുമാനിച്ചത്. ഇന്നലെ രാത്രി തന്നെ സ്പില്‍ വേയിലെ എട്ട് ഷട്ടറുകള്‍ തമിഴ്നാട് അടച്ചിരുന്നു. ശേഷിച്ച അഞ്ച് ഷട്ടറുകള്‍ ഇന്ന് വൈകുന്നേരത്തോടെ അടച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്