ആപ്പ്ജില്ല

Mullaperiyar Dam: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ജല നിരപ്പ് 140 അടിക്കും മുകളില്‍

ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം തമിഴ്നാട് തുറന്നുവിട്ടത്.

Samayam Malayalam 15 Aug 2018, 12:19 pm
ഇടുക്കി: ജലനിരപ്പ് 140 അടിയായതോടെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. ബുധനാഴ്ച പുലർച്ചെ 2.35ന് ഡാമിലെ ജലനിരപ്പ് 140 അടിയായതിനു പിന്നാലെയാണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി ഡാം തമിഴ്നാട് തുറന്നുവിട്ടത്. സ്പിൽവേയിലെ 13 ഷട്ടറുകൾ ഒരടി വീതമാണ് ആദ്യം തുറന്നത്. രണ്ടു മണിക്കൂറിനു ശേഷം ഇതിൽ മൂന്നു ഷട്ടറുകൾ അടച്ചു.
Samayam Malayalam dam


സെക്കൻഡിൽ 4489 ഘനയടി വെള്ളമാണ് ഡാമിൽ നിന്നു പുറന്തള്ളുന്നത്. സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടിട്ടും ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മണിക്കൂറുകളായി തുടരുന്ന മഴ ജലനിരപ്പ് ഉയരാന്‍ ഇടയാക്കുന്നുണ്ട്.
ജലനിരപ്പ് 140 അടിയിലെത്തുന്ന പക്ഷം മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് നേരത്തെ തന്നെ അറിയിപ്പുണ്ടായിരുന്നു. 140 അടിയാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി.

കനത്ത മഴയ്ക്കിടെ മുല്ലപ്പെരിയാർ കൂടി തുറന്നതോടെ ഇടുക്കിയിലും ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിൽ നിന്നുള്ള വെള്ളം വണ്ടിപ്പെരിയാർ ചപ്പാത്തുവഴിയാണ് ഇടുക്കി അണക്കെട്ടിലേക്ക് എത്തുക. ഇതിനിടെ മുല്ലപ്പെരിയാറിന്റെ തീരത്തുനിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്ന നടപടി പൂർത്തിയായെന്ന് കലക്ടർ അറിയിച്ചു. നാലായിരത്തോളം പേരെയാണ് ക്യാമ്പിലേക്കു മാറ്റുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്