ആപ്പ്ജില്ല

ആര്യയേക്കാൾ പ്രായം കുറഞ്ഞവർ ജയിച്ചിട്ടുണ്ടല്ലോ; മത്സരിക്കാൻ പ്രായം 21 ആയിരിക്കെ മുല്ലപ്പള്ളിയുടെ പ്രസ്താവന

21 കാരിയായ ആര്യാ രാജേന്ദ്രനേക്കാൾ പ്രായം കുറഞ്ഞവരെ കോൺഗ്രസ് മത്സരിപ്പിച്ചുവെന്നാണ് മുല്ലപ്പള്ളിയുടെ വാദം.

Samayam Malayalam 7 Jan 2021, 9:39 pm
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനേക്കാൾ പ്രായം കുറഞ്ഞവർ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 21 ആയിരിക്കെയാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന.
Samayam Malayalam Mullappally
മുല്ലപ്പള്ളി രാമചന്ദ്രൻ, ആര്യ രാജേന്ദ്രൻ |Facebook


ആര്യാ രാജേന്ദ്രന്റെ പ്രായമാകട്ടെ ഇരുപത്തിയൊന്നും. ഈ വരുന്ന ജനുവരി 12 നാണ് ആര്യക്ക് 22 വയസ് പൂർത്തിയാകുക. കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ രേഷ്മ മറിയം റോയിയാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി. നവംബർ 18 നാണ് രേഷ്മയ്ക്ക് 21 വയസ് പൂർത്തിയായത്.

വീണ്ടും അഭിമാന നേട്ടം; 'അക്ഷയ കേരളം' രാജ്യത്തെ മികച്ച പൊതുജനാരോഗ്യ പദ്ധതിയായി തെരഞ്ഞെടുത്തു
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ധാരാളം പുതുമുഖങ്ങൾക്ക് അവസരം നൽകിയിരുന്നു. ഇപ്പോൾ മേനിപറയുന്നല്ലോ. തിരുവനന്തപുരത്തെ മേയറേക്കാൾ പ്രായം കുറഞ്ഞ എത്ര കുട്ടികൾ സംസ്ഥാനത്ത് മത്സരിച്ചു വിജയിച്ചു. ഇതൊന്നും കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രശ്നമല്ല. ആ കുട്ടിയെ വെച്ച് മാർക്കറ്റിങ് നടത്തുകയാണ്.

എന്നാൽ കോൺഗ്രസിന്റെ സമീപനം അതല്ല. ഈ രാജ്യത്തെ ചെറുപ്പക്കാരെ കണ്ടെത്തിക്കൊണ്ട് അവർക്ക് ചുമതല നൽകി ഉത്തരവാദിത്വത്തോടെ മുന്നോട്ടുകൊണ്ടുപോകുകയാണ് ഞങ്ങളുടെ ലക്ഷ്യം, മുല്ലപ്പള്ളി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്