ആപ്പ്ജില്ല

ആശ്രമത്തിനെതിരായ ആക്രമണം സാംസ്കാരിക ഫാസിസമെന്ന് മുല്ലപ്പള്ളി

എതിര്‍സ്വരങ്ങളെ അക്രമം കൊണ്ട് ഇല്ലാതാക്കുകയെന്ന സംഘപരിവാര്‍ സംഘടനകളുടെ രീതി ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍

Samayam Malayalam 27 Oct 2018, 6:04 pm
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമവും വാഹനങ്ങളും തകര്‍ത്ത സംഭവം സാംസ്കാരിക ഫാസിസമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. എതിര്‍സ്വരങ്ങളെ അക്രമം കൊണ്ട് ഇല്ലാതാക്കുകയെന്ന സംഘപരിവാര്‍ സംഘടനകളുടെ രീതി ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അക്രമിക്കപ്പെട്ട ആശ്രമം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Samayam Malayalam mullappally-ramachandran


സ്വാമിയുടെ നിലപാടുകളെ സംഘപരിവാര്‍ എല്ലായ്‍പ്പോഴും എതിര്‍ത്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് അക്രമം നടന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. ആക്രമണമുണ്ടാകുമെന്നത് മുന്‍കൂട്ടി മനസിലാക്കി നടപടി സ്വീകരിക്കാന്‍ ഇന്‍റലിജന്‍സ് വിഭാഗത്തിന് കഴിഞ്ഞില്ല. ഇത് വലിയ വീഴ്ചയാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. നേരത്തേയും സ്വാമി സന്ദീപാനന്ദ ഗിരിക്ക് നേരെ സംഘപരിവാര്‍ ആക്രമണം നടത്തിയിരുന്നു. ഹിന്ദു മതത്തെ കളങ്കപ്പെടുത്തുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്