തിരുവനന്തപുരം: കോൺഗ്രസിലെ യുവനേതാവ് വിടി ബൽറാം എംഎൽയ്ക്കെതിരെ വീണ്ടും വിമർശനവുമായി കെപിസിസി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബൽറാമിൻെറ പുതിയ ഫേസ്ബുക്ക് പോസ്റ്റ് അവഗണിക്കുതായി മുല്ലപ്പള്ളി പറഞ്ഞു. തനിക്ക് സമയമുള്ളപ്പോഴാണ് താൻ ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്നായിരുന്നു ബൽറാം പറഞ്ഞത്. എഴുത്തുകാരി കെ.ആർ മീരയെ ഫേസ്ബുക്കിലൂടെ ബൽറാം അപമാനിച്ചതിനെ മുല്ലപ്പള്ളി വിമർശിച്ചിരുന്നു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബൽറാമിനെ പേരെടുത്ത് പറഞ്ഞായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം. സ്വയം നിയന്ത്രണമാണ് പ്രവർകർക്ക് വേണ്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.
ബൽറാം മീരക്കെതിരെ ഉപയോഗിച്ച ഭാഷാക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കോൺഗ്രസിൽ നിന്ന് തന്നെ ടി സിദ്ദിഖ് അടക്കമുള്ള നേതാക്കൾ ബൽറാമിനെതിരെ രംഗത്തെത്തിയിരുന്നു.
ബൽറാം മീരക്കെതിരെ ഉപയോഗിച്ച ഭാഷാക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കോൺഗ്രസിൽ നിന്ന് തന്നെ ടി സിദ്ദിഖ് അടക്കമുള്ള നേതാക്കൾ ബൽറാമിനെതിരെ രംഗത്തെത്തിയിരുന്നു.