ആപ്പ്ജില്ല

ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് മുല്ലപ്പള്ളി

സ്ത്രീകളെ തടയുക എന്നത് കോണ്‍ഗ്രസിന്‍റെ നിലപാടല്ല

Samayam Malayalam 16 Oct 2018, 4:44 pm
തൃശൂര്‍: ശബരിമല ദര്‍ശനത്തിനെത്തുന്ന സ്ത്രീകളെ തടയില്ലെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ത്രീകളെ തടയുക എന്നത് കോണ്‍ഗ്രസിന്‍റെ നിലപാടല്ല. സ്ത്രീകളെ തടയുമെന്ന തരത്തിലുള്ള കെപിസിസി വര്‍ക്കിങ് പ്രസിഡണ്ട് കെ. സുധാകരന്‍റെ പ്രസ്താവന പാര്‍ട്ടി തീരുമാനമല്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Samayam Malayalam mullappally ramachandran kpcc


ശബരിമല വിഷയത്തില്‍ ബുധനാഴ്ച നടക്കുന്ന സമരത്തില്‍ കെ. സുധാകരന്‍ പങ്കെടുക്കുന്നുണ്ട്. ഇത് പാര്‍ട്ടി തീരുമാനമനുസരിച്ചാണ്. കൊടിക്കുന്നില്‍ സുരേഷും പരിപാടിയില്‍ പങ്കെടുക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. യുവതികള്‍ പരമാവധി ശബരിമലയിലേക്ക് വരരുതെന്നാണ് കോണ്‍ഗ്രസിന് പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്