ആപ്പ്ജില്ല

ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിന് സാധ്യത

ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വിധി പറയുമെന്നതിനാൽ അതുവരെ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് സൂചന.

Samayam Malayalam 22 Jun 2019, 2:15 am
തിരുവനന്തപുരം: പീഡന കേസിൽ പ്രതിയായ ബിനോട് കോടിയേരിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ദിവസങ്ങളോളം അന്വേഷണം നടത്തിയിട്ടും ബിനോയിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്. കേരളാ പോലീസുമായി ചർച്ച ചെയ്ത ശേഷമായിരിക്കും മുംബൈ പോലീസ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
Samayam Malayalam binoy kodiyeri.


ബിനോയ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച കോടതി വിധി പറയുമെന്നതിനാൽ അതുവരെ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് സൂചന. ബിനോയിയെ അന്വേഷിച്ച് കണ്ണൂരിലും തിരുവനന്തപുരത്തും മുംബൈ പോലീസ് എത്തിയിരുന്നു. ബിനോയി ഒളിവിലാണെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സുരക്ഷ ശക്തമാക്കി. തിരുവനന്തപുരത്തെ വീടിന്റെ സുരക്ഷയും വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധം ഉണ്ടായേക്കുമെന്നു കരുതിയാണ് നടപടി. വീട്ടിലേക്ക് സന്ദർശകർക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്