ആപ്പ്ജില്ല

മുണ്ടൻമുടി കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ

ബുധനാഴ്ച പുലർച്ചെ ഒളിവിൽ താമസിക്കാൻ എത്തിയപ്പോഴായിരുന്നു അനീഷ് പോലീസിന്‍റെ പിടിയിലായത്

Samayam Malayalam 8 Aug 2018, 9:01 am
തൊടുപുഴ: വണ്ണപ്പുറം മുണ്ടൻമുടിയിൽ നാലുപേരെ കൊന്ന കേസിലെ മുഖ്യപ്രതി അനീഷ് അറസ്റ്റിൽ. നേര്യമംഗലത്ത് സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെ ഇവിടെ ഒളിവിൽ താമസിക്കാൻ എത്തിയപ്പോഴായിരുന്നു അനീഷ് പോലീസിന്‍റെ പിടിയിലായത്.
Samayam Malayalam sedcwedw


കൊല നടത്താനായി കൃഷ്ണന്‍റെ വീട്ടിലേക്ക് അനീഷും ലിബീഷും പോകുന്നതായിട്ടുള്ള സിസിടിവി ദൃശ്യങ്ങളും പോലീസിന്‍റെ പക്കലുണ്ട്. പെട്രോൾ പമ്പിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. മറ്റു സ്ഥാപനങ്ങളിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരികയാണ്.

മന്ത്രവാദത്തിന്‍റെ പേരിൽ കൃഷ്ണനും അനീഷും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃഷ്ണനോടൊപ്പം വീട്ടിൽ താമസിച്ച് മന്ത്രവാദ വിദ്യകൾ സ്വായത്തമാക്കിയ അനീഷാണ് കൊലപാതകം ആസൂത്രണം ചെയ്തത്. പണവും സ്വർണവും അപഹരിക്കുക എന്ന ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്