ആപ്പ്ജില്ല

പാപ്പാത്തിച്ചോലയില്‍ പുനഃസ്ഥാപിച്ച മരക്കുരിശ് കാണാനില്ല

ഇന്ന് രാവിലെ അങ്ങോട്ടേക്ക് പോകാമെന്ന തീരുമാനത്തിലായിരുന്നു പോലീസ്

TNN 22 Apr 2017, 7:27 am
മൂന്നാർ: പാപ്പാത്തിച്ചോലയിലെ കൈയ്യേറ്റ ഭൂമിയില്‍ ഇന്നലെ വൈകിട്ട് പുനസ്ഥാപിച്ച മരക്കുരിശ് കാണ്മാനില്ല. കൈയ്യേറ്റ ഭൂമിയില്‍ നിന്ന് അധികൃതര്‍ നീക്കം ചെയ്ത കൂറ്റന്‍ കുരിശിന്‍റെ സ്ഥാനത്ത് തന്നെയായിരുന്നു ഇന്നലെ വൈകിട്ട് മരക്കുരിശ് പ്രത്യക്ഷപ്പെട്ടത്. അഞ്ചടി ഉയരമുള്ള മരക്കുരിശ് ആരാണ് നീക്കം ചെയ്തതെന്ന് വ്യക്തമായിട്ടില്ല.
Samayam Malayalam munnar eviction new cross missing at pappathi chola
പാപ്പാത്തിച്ചോലയില്‍ പുനഃസ്ഥാപിച്ച മരക്കുരിശ് കാണാനില്ല


കുരിശ് സ്ഥാപിച്ചതായി ശാന്തന്‍പാറ പോലീസിന് ഇന്നലെ വൈകിട്ട് തന്നെ വിവരം കിട്ടിയിരുന്നു. എന്നാല്‍ അങ്ങോട്ടു പോകാനുള്ള പാത വളരെ ദുര്‍ഘടം പിടിച്ചതിനായതിനാലും മൂന്നുമണിക്കൂറോളം യാത്ര ചെയ്യേണ്ടതിനാലും പോലീസ് അവിടെ എത്തിയിരുന്നില്ല. ഇന്ന് രാവിലെ അങ്ങോട്ടേക്ക് പോകാമെന്ന തീരുമാനത്തിലായിരുന്നു പോലീസ്. ഇന്ന് രാവിലെ സ്ഥലത്തെത്തി പരിശോധിക്കുമെന്ന് തഹസില്‍ദാരും വ്യക്തമാക്കിയിരുന്നു.

പുതിയ കുരിശ് സ്ഥാപിച്ചതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് സ്പിരിറ്റ് ഇന്‍ ജീസസ് വക്താക്കള്‍ ഇന്നലെ പ്രതികരിച്ചിരുന്നു.മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായായിരുന്നു ഇന്നലെ ഇടുക്കി ജില്ലാ ഭരണകൂടം കുരിശ് പൊളിച്ചു മാറ്റിയത്. കുരിശ് പൊളിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതക്കുറവ് സംഭവിച്ചെന്ന് മുഖ്യമന്ത്രി ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

Munnar Eviction: new cross missing at pappathi chola

new cross missing at pappathi chola, Munnar

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്