ആപ്പ്ജില്ല

മകളുടെ കാമുകനെ കൊല്ലാൻ ശ്രമം; അമ്മയും സഹോദരനും അറസ്‌റ്റിൽ

മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച അമ്മയെയും സഹോദരനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു

TNN 28 Jul 2016, 2:16 pm
കൊല്ലം: മകളുടെ കാമുകനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച അമ്മയെയും സഹോദരനെയും പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊട്ടാരക്കര ചെമ്മനാട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. കാറിടിച്ച് പരിക്കേറ്റ പോൾ മാത്യു എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Samayam Malayalam murder attempt on daughters lover
മകളുടെ കാമുകനെ കൊല്ലാൻ ശ്രമം; അമ്മയും സഹോദരനും അറസ്‌റ്റിൽ


രാവിലെ മകൾ കാമുകനൊപ്പം ബൈക്കിൽ പോകുന്നത് കണ്ട അമ്മയും സഹോദരനും ഇവരെ കാറിൽ പിന്തുടർന്നു. ബൈക്കിൽ നിന്ന് മകൾ ഇറങ്ങിയശേഷം ഇവർ യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പോലീസിനെ ഏൽപ്പിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്