ആപ്പ്ജില്ല

വ്യാജരേഖക്കേസ്: പ്രതി ഫാ. കല്ലൂക്കാരനെ സ്വീകരിച്ച് ഇടവകക്കാർ

ഇടവക ജനം തനിക്ക് നല്‍കിയ പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഫാ. ടോണിി കല്ലൂക്കാരൻ നന്ദി പറഞ്ഞു. കേസിൽ വൈദികന്‍റെ പങ്ക് വെളിവായതോടെ ഏകദേശം 12 ദിവസം ദിവസങ്ങള്‍ക്ക് ശേഷമാണ് ഫാ. കല്ലൂക്കാരൻ ഇടവകപ്പള്ളിയിൽ കുര്‍ബാന അര്‍പ്പിക്കാനെത്തുന്നത്.

Samayam Malayalam 29 May 2019, 7:11 am

ഹൈലൈറ്റ്:

  • വൈദികനെ ഇടവകക്കാര്‍ സ്വീകരിച്ചത് കരഘോഷങ്ങളോടെ
  • കുര്‍ബാന അര്‍പ്പിക്കാൻ മുരിങ്ങൂര്‍ പള്ളിയിലെത്തുന്നത് 12 ദിവസങ്ങള്‍ക്ക് ശേഷം
  • കേസിൽ നാലാം പ്രതിയാണ് ഫാ. കല്ലൂക്കാരൻ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam george alencherry
കൊച്ചി: വിവാദമായ സീറോമലബാര്‍ സഭ വ്യാജരേഖക്കേസിൽ പ്രതി ചേര്‍ക്കപ്പെട്ട വൈദികൻ ഫാ. ടോണി കല്ലൂക്കാരൻ മുരിങ്ങൂര്‍ ഇടവകയിൽ തിരിച്ചെത്തി. രാത്രി പത്ത് മണിയോടെ മുരിങ്ങൂര്‍ സെന്‍റ് ജോസഫ്സ് പള്ളിയിലെത്തിയ വികാരിയെ ഇടവകാംഗങ്ങള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. കോടതി നല്‍കിയ ഉപാധികളോടെയാണ് ഫാ. കല്ലൂക്കാരൻ മുരിങ്ങൂരിൽ തിരിച്ചെത്തിയത്.
ഇടവക ജനം തനിക്ക് നല്‍കിയ പിന്തുണയ്ക്കും പ്രാര്‍ത്ഥനയ്ക്കും ഫാ. ടോണിി കല്ലൂക്കാരൻ നന്ദി പറഞ്ഞു. കേസിൽ വൈദികന്‍റെ പങ്ക് വെളിവായതോടെ ഏകദേശം 12 ദിവസം ദിവസങ്ങള്‍ക്ക് ശേഷമാണ് ഫാ. കല്ലൂക്കാരൻ ഇടവകപ്പള്ളിയിൽ കുര്‍ബാന അര്‍പ്പിക്കാനെത്തുന്നത്.

അതിരൂപതാ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ ആലഞ്ചേരിയെ അപമാനിക്കാനായി രണ്ട് വൈദികരുമായി ചേര്‍ന്ന് ആദിത്യ ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്. കേസിൽ നാലാം പ്രതിയാണ് ഫാ. ആന്‍റണി കല്ലൂക്കാരൻ. കേസുമായി ബന്ധപ്പെട്ട തെളിവുശേഖരണത്തിനായി ഫാ. കല്ലൂക്കാരൻ്റെ പള്ളിയിലെത്തിയ പോലീസ് സംഘത്തെ വിശ്വാസികള്‍ തടഞ്ഞിരുന്നു. എന്നാൽ എതിര്‍പ്പ് മറികടന്ന് പൂട്ടുപൊളിച്ചാണ് പോലീസ് പരിശോധന നടത്തിയത്. എന്നാൽ തന്നെ പോലീസ് കുറ്റം സമ്മതിപ്പിച്ചത് മര്‍ദ്ദനത്തിലൂടെയാണെന്നാണ് വ്യാജരേഖ തയ്യാറാക്കിയതെന്ന് പോലീസ് പറയുന്ന ആദിത്യ കോടതിയിൽ മൊഴി നല്‍കിയത്.

ഇതിനിടെ വ്യാജരേഖക്കേസുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്കെതിരെ അതിരൂപത വികാരി ജനറാള്‍ എഴുതിയ സര്‍ക്കുലാര്‍ പള്ളികളിൽ വായിച്ചതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തി. മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയ്ക്ക് മുന്നിൽ ഒരു വിഭാഗം വിശ്വാസികള്‍ ഇടയലേഖനം കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. വ്യാജരേഖക്കേസിൽ പ്രതിയായ ഫാദര്‍ ടോണി കല്ലൂക്കാരനെയും ആദിത്യ സക്കറിയയെയും അനുകൂലിച്ചാണ് ഇടയലേഖനം തയ്യാറാക്കിയിരിക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്