ആപ്പ്ജില്ല

ഹരിത നേതാക്കളുടെ പരാതി സമവായത്തിലേക്ക്; പരാതി പിൻവലിക്കും

വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോടും ആവശ്യപ്പെടുകയായിരുന്നു ചര്‍ച്ചയ്ക്കൊടുവിൽ സമവായത്തിലെത്തുകയായിരുന്നു

Samayam Malayalam 26 Aug 2021, 11:22 am
മലപ്പുറം: എംഎസ്എഫിനെതിരായ ഹരിതാ നേതാക്കലുടെ പരാതി ഒടുവിൽ സമവായത്തിലേക്ക്. എംഎസ്എഫ് നേതാക്കളെ ലീഗ് മാറ്റി നിര്‍ത്തും. ഇതോടെ വനിതാ കമ്മീഷന് നൽകിയ പരാതി പിൻവലിക്കുമെന്നാണ് ഒത്തുതീര്‍പ്പ് ധാരണ. കഴിഞ്ഞ ദിവസം രാത്രി ലീഗ് നേതാക്കള്‍ ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ധാരണയായത്.
Samayam Malayalam MSF
എംഎസ്എഫ്


ഇന്നലെ രാത്രി 12 മണി വരേയും ചര്‍ച്ച നീണ്ടിരുന്നു. മലപ്പുറത്ത് ലീഗ് ഓഫീസിൽ വച്ചായിരുന്നു എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസുമായി ഹരിത സംസ്ഥാന ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഹരിത ലീഗ് നേതാക്കളോട് ആവർത്തിച്ചു. അതേസമയം, വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് മുസ്ലീം ലീഗ് നേതൃത്വം ഹരിതയോടും ആവശ്യപ്പെടുകയായിരുന്നു ചര്‍ച്ചയ്ക്കൊടുവിൽ സമവായത്തിലെത്തുകയായിരുന്നു എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്.

ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. ഹരിതയിലെ സംഘടനാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നായിരുന്നു. മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബും സമാനമായ രീതിയിൽ തന്നെ പ്രതികരിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് എംഎസ്എഫിൽ പ്രവര്‍ത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

പ്രശ്നം ഒത്തുതീർപ്പാക്കാൻ ചര്‍ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയില്ല. ലൈംഗീക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്‍റ് പി.കെ നവാസ് അടക്കമുളളവര്‍ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്‍പ്പിനില്ലെന്നായിരുന്നു ഹരിതയുടെ മറുപടി.

ഇത് സംബന്ധിച്ച് എംഎസ്എഫ് നേതൃത്വത്തിനെതിരെ ഇന്ന് നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്