ആപ്പ്ജില്ല

ഇബ്രാഹിംകുഞ്ഞ് ഇല്ല? മണ്ഡലം മാറാൻ കെഎം ഷാജിയും മുനീറും; കുഞ്ഞാലിക്കുട്ടി, ഫിറോസ്, ലീഗ് സാധ്യത പട്ടിക

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും കളമശേരി എംഎൽഎയുമായ വികെ ഇബ്രാഹിംകുഞ്ഞിന് സീറ്റില്ലെന്ന് റിപ്പോർട്ട്. മുസ്ലീം ലീഗിന്‍റെ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെട്ടിട്ടില്ലെന്ന് ഏഷ്യനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം കെഎം ഷാജിയും എംകെ മുനീറും ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലം മാറാനുള്ള സാധ്യതകളും ഉണ്ട്. അന്തിമ പട്ടിക വെള്ളിയാഴ്ചയോടെയാണ് തയ്യാറാവുക. തിങ്കളാഴ്ചയ്ക്ക് മുമ്പ് ലീഗ് സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.

Samayam Malayalam 2 Mar 2021, 7:16 pm
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും കളമശേരി എംഎൽഎയുമായ വികെ ഇബ്രാഹിംകുഞ്ഞിന് സീറ്റില്ലെന്ന് റിപ്പോർട്ട്. മുസ്ലീം ലീഗിന്‍റെ സ്ഥാനാർഥി സാധ്യതാ പട്ടികയിൽ ഇബ്രാഹിംകുഞ്ഞ് ഉൾപ്പെട്ടിട്ടില്ലെന്ന് ഏഷ്യനെറ്റ് ന്യൂസാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം കെഎം ഷാജിയും എംകെ മുനീറും ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലം മാറാനുള്ള സാധ്യതകളും ഉണ്ട്. അന്തിമ പട്ടിക വെള്ളിയാഴ്ചയോടെയാണ് തയ്യാറാവുക. തിങ്കളാഴ്ചയ്ക്ക് മുമ്പ് ലീഗ് സ്ഥാനാർഥി പട്ടിക പുറത്തുവിടുമെന്നാണ് റിപ്പോർട്ട്.
Samayam Malayalam muslim league probable candidate list for kerala assembly election 2021
ഇബ്രാഹിംകുഞ്ഞ് ഇല്ല? മണ്ഡലം മാറാൻ കെഎം ഷാജിയും മുനീറും; കുഞ്ഞാലിക്കുട്ടി, ഫിറോസ്, ലീഗ് സാധ്യത പട്ടിക


​ഇബ്രാഹിംകുഞ്ഞിന് പകരം മകൻ ഗഫൂർ

പാലാരിവട്ടംപാലം അഴിമതിക്കേസിൽ ജയിലിൽ കിടക്കേണ്ടി വന്ന വികെ ഇബ്രാഹിംകുഞ്ഞിനെ ലീഗ് സ്ഥാനാർഥി പട്ടികയിലേക്ക് പരിഗണിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പകരം മകൻ ഗഫൂറിന്‍റെ പേരാണ് സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയാണ് ഗഫൂർ. കളമശേരി മണ്ഡലം നിലവിൽ വന്നതിനു ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും വികെ ഇബ്രാഹിംകുഞ്ഞാണ് ഇവിടെ നിന്ന് മത്സരിച്ച് ജയിച്ചത്. 2011ൽ 7,789 വോട്ടുകളുടെയും 2016ൽ 12,118 വോട്ടുകളുടെയും ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

​കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ മജീദ് മലപ്പുറത്ത്

ഏഷ്യാനെറ്റ് റിപ്പോർട്ട് പ്രകാരം ലീഗ് നേതാവ് കെപിഎ മജീദ് മലപ്പുറത്തും, എംപി സ്ഥാനം രാജിവെച്ചെത്തിയ കുഞ്ഞാലിക്കുട്ടി വേങ്ങരയിലുമാണ് മത്സരിക്കുക. അതേസമയം ഈ രണ്ട് സീറ്റുകളിലും സ്ഥാനാർഥികൾ മാറാനും സാധ്യത നിലനിൽക്കുന്നുണ്ട്. ലോക് സഭയിലേക്ക് മത്സരിക്കുന്നതിന് മുമ്പ് കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ച മണ്ഡലം തന്നെയാണ് വേങ്ങര. 2016ൽ 38,057 വോട്ടുകൾക്കായിരുന്നു അദ്ദേഹം ഇവിടെ നിന്ന് ജയിച്ചത്. പിന്നീട് കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോൾ പകരം മത്സരിക്കാനെത്തിയ കെഎൻഎ ഖാദറിന് 23,310 വോട്ടുകളുടെ ഭൂരിപക്ഷവും വേങ്ങര നൽകിയിരുന്നു.

​എംകെ മുനീർ മണ്ഡലം മാറിയേക്കും

നിലവിലെ പ്രതിപക്ഷ ഉപനേതാവും കോഴിക്കോട് സൗത്ത് എംഎൽഎയുമായ എംകെ മുനീർ കൊടുവള്ളിയിലേക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് തവണയും കോഴിക്കോട് സൗത്തിനെ പ്രതിനിധീകരിച്ച അദ്ദേഹം നിലവിൽ ഇടതുപക്ഷത്തിന്‍റെ സിറ്റിങ്ങ് സീറ്റിലേക്കാണ് മത്സരത്തിന് ഇറങ്ങുന്നതെന്നാണ് റിപ്പോർട്ട്. കോഴിക്കോട് സൗത്തിൽ പാർട്ടി ജില്ലാ അധ്യക്ഷൻ ഉമറിന്‍റെ പേരാണ് പരിഗണിക്കുന്നത്. 2016ൽ 6,327 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയായിരുന്നു എംകെ മുനീർ നിയമസഭയിലെത്തിയത്. അതേസമയം കൊടുവള്ളിയിൽ ഇടത് സ്വതന്ത്രനായ കാരാട്ട് റസാഖ് വിജയിച്ചത് 573 വോട്ടുകൾക്കാണ്.

​താനൂരിലേക്ക് പികെ ഫിറോസ്

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് താനൂർ മണ്ഡലത്തിൽ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നിലവിൽ ഇടതുപക്ഷത്തിനൊപ്പമുള്ള മണ്ഡലമാണ് താനൂർ. എൽഡിഎഫിനായി മത്സരിച്ച വി അബ്ദുറഹിമാൻ ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണിയെയായിരുന്നു 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. 4,918 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഈ മണ്ഡലത്തിലേക്കാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിനെ പരിഗണിക്കുന്നത്.

​കെഎം ഷാജിയെ കാസർകോട് പരിഗണിക്കുന്നു

അഴീക്കോട് എംഎൽഎ കെഎം ഷാജിയെ കാസർകോട് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സിറ്റിങ്ങ് എംഎൽഎ എൻഎ നെല്ലിക്കുന്നിനൊപ്പമാണ് ഷാജിയെയും ഇവിടെ പരിഗണിക്കുന്നത്. സിറ്റിങ്ങ് സീറ്റായ അഴീക്കോട് വീണ്ടും മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് കെഎം ഷാജി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. അഴീക്കോടിന് പകരം കാസര്‍കോട് സീറ്റിൽ മത്സരിക്കാനാണ് കെഎം ഷാജി താൽപ്പര്യം അറിയിച്ചിച്ചത്.

​മറ്റ് മണ്ഡലങ്ങളിൽ ഇങ്ങനെ

12 മണ്ഡലങ്ങളിലായി ഒന്നിലേറെ പേരുകളാണ് ലീഗ് നേതൃത്വം പരിഗണിക്കുന്നത്. പിവി അബ്ദുൾ വഹാബിനെ മഞ്ചേരിയിലേക്ക് പരിഗണിക്കുന്നുണ്ട്. മണ്ണാർക്കാട് എംഎൽഎ എൻ ഷംസുദ്ധീനെ സിറ്റിങ്ങ് സീറ്റിലും തിരൂരിലേക്കും പരിഗണിക്കുന്നു. പെരിന്തൽമണ്ണ എംഎൽഎ മഞ്ഞളാം കുഴി അലിയെ മങ്കടയിലും പരിഗണിക്കുന്നു. തിരുവമ്പാടിയിൽ സി കെ കാസിം, കുന്ദമംഗലം സിപി ചെറിയ മുഹമ്മദ്, നജീബ് കാന്തപുരം, റസാഖ് മാസ്റ്റർ എന്നിവരെയും പരിഗണിക്കുന്നു. കോട്ടക്കൽ- സൈനുൽ ആബിദീൻ തങ്ങൾ, ഗുരുവായൂർ- സിഎച്ച് റഷീദ്, കുറ്റ്യാടി- പാറക്കൽ അബ്ദുള്ള, കൊണ്ടോട്ടി- ടിവി ഇബ്രാഹിം, ഏറനാട് - പികെ ബഷീർ, വള്ളിക്കുന്ന് - ഹമീദ് എന്നിങ്ങനെയാണ് മറ്റുള്ളവർ. ചേലക്കരയിലേക്ക് പരിഗണിക്കുന്ന ജയന്തി രാജൻ ആയിരിക്കും പട്ടികയിലെ ഒരേ ഒരു വനിതയെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിൽ ഇടതുപക്ഷ സർക്കാർ തുടർ ഭരണം നടത്തുമെന്ന് കെ കെ ശൈലജ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്