ആപ്പ്ജില്ല

മഹല്ല് കമ്മിറ്റിയുടേത് മനുഷ്യാവകാശ ലംഘനമെന്ന് യൂത്ത് ലീഗ്

മിശ്രവിവാഹം നടത്തിയ കുടുംബത്തിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ നടപടിയ്ക്കെതിരെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്

TNN 24 Oct 2017, 8:28 pm
മലപ്പുറം: മിശ്രവിവാഹം നടത്തിയ കുടുംബത്തിനെ മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയ നടപടിയ്ക്കെതിരെ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വത്തിന്റെ കീഴിലുള്ള മഹല്ല് കമ്മിറ്റിയിൽ നിന്ന് പുറത്താക്കിയവരുമായി ആരും സഹകരിക്കരുതെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് പികെ ഫിറോസ് പറഞ്ഞു.
Samayam Malayalam muslim youth league comment on kondipparambu issue
മഹല്ല് കമ്മിറ്റിയുടേത് മനുഷ്യാവകാശ ലംഘനമെന്ന് യൂത്ത് ലീഗ്


അവരുടെ ജീവിത വ്യവഹാരവുമായി സഹകരിക്കാന്‍ പാടില്ലെന്ന് പറയുന്നത് മനുഷ്യാവകാശത്തിന്റെ നിഷേധമാണെന്ന് മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. മഹല്ല് കമ്മിറ്റി അങ്ങനെയൊരു നടപടി സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഇത് ഒരു വ്യക്തിയ്ക്ക് ഭരണഘടന നല്‍കിയിട്ടുള്ള അധികാരങ്ങളുടെ ലംഘനമാണെന്നും ഫിറോസ് വ്യക്തമാക്കി.

muslim youth league comment on kondipparambu wedding issue

muslim youth league against the vision of muslim league in kondipparambu Inter faith marriage issue

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്