ആപ്പ്ജില്ല

മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു

മിക്ക അക്കൗണ്ടുകൾക്കും യഥാർത്ഥ ഉടമസ്ഥാവകാശം ഉറപ്പാക്കുന്ന വിവരങ്ങൾ ഇല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

TNN 13 Aug 2016, 1:42 pm
കൊച്ചി: ആദായ നികുതി വകുപ്പ് മുത്തൂറ്റ് സ്ഥാപനങ്ങളിൽ നടത്തിയ റെയിഡിനെ തുടർന്ന് സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് ഫിനാന്‍സ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിക്കുന്നത്. കറണ്ട് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. മിക്ക അക്കൗണ്ടുകൾക്കും യഥാർത്ഥ ഉടമസ്ഥാവകാശം ഉറപ്പാക്കുന്ന വിവരങ്ങൾ ഇല്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
Samayam Malayalam muthoot accounts are freezed
മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു


120 കോടിയുടെ ക്രമക്കേടുകൾ മുത്തൂറ്റ് ഫിൻകോർപ്പിലും 150 കോടി രൂപയുടെ ക്രമക്കേടുകൾ മുത്തൂറ്റ് ഫിനാൻസിലും ഉദ്യോഗസ്ഥർ കണ്ടെത്തി. സ്വർണപ്പണയങ്ങളുടെ ലേലം ഇടപാടിലാണ് തട്ടിപ്പു നടത്തിയത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്,ഗോവ,കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും മുത്തൂറ്റ് സ്ഥാപനങ്ങളുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ ഒരേ സമയത്താണ് റെയിഡ് നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്