ആപ്പ്ജില്ല

2003ൽ എംടി ലേഖനമെഴുതിയത് എകെ ആന്റണിക്ക് എതിരായിരുന്നോ?: എംവി ഗോവിന്ദൻ

എംടിയുടെ വിവാദ പ്രസംഗത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെ ആന്റണിയുടെ കാലത്താണ് ലേഖനം എഴുതിയതെന്ന് ചൂണ്ടിക്കാട്ടിയ ഗോവിന്ദൻ അന്നത് ആന്റണിക്കെതിരെയാണെന്ന് ആരും പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു.

Authored byപ്രണവ് മേലേതിൽ | Samayam Malayalam 15 Jan 2024, 10:04 am

ഹൈലൈറ്റ്:

  • എംടിയുടെ പ്രസംഗം മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ല
  • എകെ ആന്റണിയുടെ കാലത്താണ് ലേഖനം എഴുതിയത്
  • മാധ്യമങ്ങൾ അവരുടെ വർഗ്ഗതാൽപര്യം നടപ്പാക്കുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam mv govindan
തിരുവനന്തപുരം: എംടി വാസുദേവൻ നായരുടെ പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. 2003ൽ എഴുതിയ ലേഖനം മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ 20 വർഷത്തിനു ശേഷം വീണ്ടും വായിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ എംവി ഗോവിന്ദൻ, അന്ന് എംടി ആ ലേഖനം എഴുതിയത് അന്നത്തെ ഭരണാധികാരികൾക്കെതിരെയായിരുന്നോ എന്ന ചോദ്യമുന്നയിച്ചു. 2003ൽ എകെ ആന്റണിയാണ് ഭരിച്ചിരുന്നത്. ആന്റണിക്കെതിരെയായിരുന്നോ അന്ന് എംടി എഴുതിയതെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2003ൽ എംടി എഴുതിയത് എകെ ആന്റണിക്ക് എതിരായിരുന്നോയെന്ന് ഉറപ്പില്ലെന്ന മാധ്യമപ്രവർത്തകരുടെ മറുപടിയോട് ഇങ്ങനെയായിരുന്നു എംവി ഗോവിന്ദന്റെ മറുപടി: "അന്ന് എഴുതിയത് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിക്ക് എതിരെയായിരുന്നോ എന്ന് നിങ്ങൾക്ക് ഉറപ്പില്ല. ഇന്ന് പറഞ്ഞത് മുഖ്യമന്ത്രിക്ക് എതിരാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ട്. അത് നിങ്ങളെ ഇങ്ങോട്ടയയ്ക്കുന്ന മാനേജുമെന്റിന്റെ ഉറപ്പാണ്."
പമ്പയിൽ നിന്ന് ശബരിമലയിലേക്ക് റോപ്പ്‌വേ; എല്ലാ ജില്ലകളിലുമായി 24 കേബിൾ കാർ പദ്ധതികൾ; മാറും മലയോര-പുഴയോര യാത്രകൾ
അതെസമയം താൻ പ്രസംഗിച്ചത് മുഖ്യമന്ത്രിയെ ഉദ്ദേശിച്ചല്ലെന്ന് എംടി വാസുദേവൻ നായർ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. റഷ്യയിൽ അടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർത്ഥം മലയാളം അറിയുന്നവർക്ക് മനസ്സിലാകുമെന്നും അദ്ദേഹം പറയുകയുണ്ടായി.

എന്നാൽ എംടി ഉദ്ദേശിച്ചതിൽ ഡൽഹിയും തിരുവനന്തപുരവും വരുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വ്യക്തമാക്കി. ഒരാൾ തിരുവനന്തപുരത്തും ഒരാൾ ഡൽഹിയിലുമുണ്ട്. രാഷ്ട്രീയത്തിൽ ഭക്തി അപകടമാണെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. എംടി പറയുന്നത് അംബേദ്കറിന്റെ അതേ ചിന്തകളാണെന്നും അദ്ദേഹം പറഞ്ഞു.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്