ആപ്പ്ജില്ല

നരേന്ദ്ര മോദി ഇന്നു പുചിനുമായി കൂടിക്കാഴ്ച നടത്തും

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് മോദി

Samayam Malayalam 21 May 2018, 10:11 am
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുചിനുമായി കൂടിക്കാഴ്ച നടത്തും. പുചിന്‍റെ ക്ഷണം സ്വീകരിച്ചാണ് അനൗദ്യോഗിക കൂടിക്കാഴ്ചയ്ക്കായി മോദി റഷ്യയിലെത്തുന്നത്. ഇസ്ലാമിക് സ്റ്റേറ്റി ഭീകരയ്ക്കെതിരെയുള്ള പ്രതിരോധം, ആണവോര്‍ജ രംഗത്തെ സഹകരണം, ഇറനുമായുള്ള ആണവക്കരാറിൽ നിന്നുള്ള അമേരിക്കയുടെ പിൻമാറ്റം തുടങ്ങിയ വിഷയങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്ന് റഷ്യയിലെ ഇന്ത്യൻ അംബാസഡര്‍ പങ്കജ് സരൺ പറഞ്ഞു.
Samayam Malayalam narendra-modi-with-vladimir-putin_650x400_81466778903


ഈ വര്‍ഷം അവസാനം പുചിൻ ഇന്ത്യ സന്ദര്‍ശിക്കുമെന്നു പങ്കജ് സരൺ അറിയിച്ചു.സോചിൻ നഗരത്തിലാണ് കൂടിക്കാഴ്ച.

ഇരുരാജ്യങ്ങളം തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ പുചിനുമായുള്ള കൂടിക്കാഴ്ച സഹായിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്