ആപ്പ്ജില്ല

ഭക്ഷ്യസുരക്ഷാ നിയമം: കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിന്റെ അന്ത്യശാസനം

വീഴ്ചവരുത്തിയാല്‍ എ.പി.എല്‍. വിഭാഗത്തിനുള്ള അരിക്ക് ഈ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വിലനല്‍കേണ്ടിവരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

TNN 17 Sept 2016, 7:10 am
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം ഉടന്‍ നടപ്പാക്കണമെന്ന് കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിന്റെ അന്ത്യശാസനം. ഇനിയും നടപ്പാക്കിയില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ മുന്നറിയിപ്പുനല്‍കി. വീഴ്ചവരുത്തിയാല്‍ എ.പി.എല്‍. വിഭാഗത്തിനുള്ള അരിക്ക് ഈ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന വിലനല്‍കേണ്ടിവരുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Samayam Malayalam national food safety act
ഭക്ഷ്യസുരക്ഷാ നിയമം: കേരളത്തിനും തമിഴ്നാടിനും കേന്ദ്രത്തിന്റെ അന്ത്യശാസനം


പൊതുവിതരണരംഗത്ത് നടപ്പാക്കേണ്ട പരിഷ്കാരങ്ങളെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത സംസ്ഥാനതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി കേരളത്തെയും തമിഴ്നാടിനെയും വിമര്‍ശിച്ചത്.

കേരളവും തമിഴ്നാടും മാത്രമാണ് ദേശീയ ഭക്ഷ്യസുരക്ഷാചട്ടം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍. 27 സംസ്ഥാനങ്ങളും ഏഴു കേന്ദ്രഭരണപ്രദേശങ്ങളും നടപ്പാക്കിക്കഴിഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്