ആപ്പ്ജില്ല

പ്ലാസ്റ്റിക് വിഗ്രഹം അരുത്; മലിനീകരണ നിയന്ത്രണ ബോർഡ്

പ്ലാസ്റ്റിക് വിഗ്രഹങ്ങൾ കടലിൽ ഒഴുക്കുന്നത് ദോഷകരമാണെന്ന് ബോർഡ്

Samayam Malayalam 5 Sept 2018, 8:39 pm
തിരുവനന്തപുരം: സമുദ്രത്തില്‍ നിമഞ്ജനത്തിനായി പ്ലാസ്റ്റിക് വിഗ്രഹങ്ങൾ ഉപയോഗിക്കരുതെന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ നിര്‍ദ്ദേശം. പ്ലാസ്റ്റിക് വിഗ്രഹങ്ങൾ കടലിൽ ഒഴുക്കുന്നത് ദോഷകരമാണെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. നിമജ്ജനത്തിനായുള്ള വിഗ്രഹങ്ങള്‍ ‌നിറം നല്‍കുന്നതിന് പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം.
Samayam Malayalam ganesha9_092312101956


ചെറിയ വിഗ്രഹങ്ങള്‍ മാത്രം നിമജ്ജനത്തിനായി ഉപയോഗിക്കണമെന്നും ബോർഡ് ചൂണ്ടിക്കാട്ടി. പ്രകൃതിയോട് ഇണങ്ങുന്ന മാത്രമേ ഇതിനായി ഉപയോഗിക്കാവൂ എന്ന മലിനീകരണ നിയന്ത്രണ ബോർഡ് ആവശ്യപ്പെട്ടു. കൂടാതെ ജലസ്രോതസുകളെ മലിനപ്പെടുത്തുന്ന മാലകൾ, പൂക്കള്‍, ഇലകള്‍, മറ്റു വസ്തുക്കള്‍ എന്നിവ മാറ്റണമെന്നും ബോർഡ് നിർദേശിച്ചു. കൂടാതെ ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും ഉപയോഗിക്കരുതെന്നും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്